---
title: "പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വിവാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 19 "
english_title: "Perambra Merchants Association Biennial General Body Meeting May 19"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360096/perambra-merchants-association-biennial-general-body-meeting-may-19"
published_at: "2026-05-18T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa2400c3d6_hyu.JPG"
keywords: []
---

# പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വിവാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 19 

> **Lead Summary:** **പേരാമ്പ്ര :** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റായ പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വിവാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 19 ന് ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 19 ന് കാലത്ത് 9 മണി മുതല്‍ പേരാമ്പ്ര ടൗണ്‍ ഹാളിലാണ് ദ്വിവാര്‍ഷിക ജനറല്‍ ബോഡിയും 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നത്.

## Article Content

**പേരാമ്പ്ര :** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര യൂണിറ്റായ പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വിവാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 19 ന് ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 19 ന് കാലത്ത് 9 മണി മുതല്‍ പേരാമ്പ്ര ടൗണ്‍ ഹാളിലാണ് ദ്വിവാര്‍ഷിക ജനറല്‍ ബോഡിയും 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നത്.

മെയ് 18 ന് പേരാമ്പ്ര സുരഭി അവന്യൂവില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയാണ് 19 ന് ടൗണ്‍ ഹാളിലേക്ക് മാറ്റിയിരിക്കുന്നത്. ചടങ്ങ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ബൈപ്പാസ് റോഡില്‍ പുതുതായി നിര്‍മ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിക്കും.

ആശ്വാസ് കുടുംബ സഹായ നിധി അവകാശധന വിതരണവും ജില്ല പ്രസിഡന്റ് ബാപ്പു ഹാജി ചടങ്ങില്‍ നടത്തപ്പെടും. വാര്‍ത്ത സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ജനറല്‍ സെക്രട്ടറി ഒ.പി മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ ബാദുഷ അബ്ദുള്‍ സലാം, സി.എം അഹമ്മദ് കോയ, സെക്രട്ടറിമാരായ വി.പി. സുരേഷ്, മുനീര്‍ അര്‍ശ്, വി.എന്‍ നൗഫല്‍, സന്ദീപ് കോരന്‍ കണ്ടി, ടി.കെ പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360096/perambra-merchants-association-biennial-general-body-meeting-may-19)