---
title: "ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 ന് തുടക്കമായി"
english_title: "Chenthara Literature Festival 2026 begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360131/chenthara-literature-festival-2026-begins"
published_at: "2026-05-18T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab6ae4390b_UYI.JPG"
keywords: []
---

# ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 ന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **കേരള ഗ്രന്ഥശാല സംഘം, ചെന്താര ഗ്രന്ഥ വേദി ചേനോളി, കുടുംബശ്രീ ബാലവേദി ചേനോളി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ചേനോളി കണ്ണമ്പത്ത് എല്‍പി സ്‌കൂളില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന 'ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 ന് തുടക്കമായി. പ്രശസ്ത കവി വീരാന്‍കുട്ടി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ ചേനോളി അധ്യക്ഷത വഹിച്ചു. യുവ കവി ജാഹ്നവി സൈറ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കെ. നാരായണന്‍, കെ.ടി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുഹാസ് പാറക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രകാശ് ബാബു നന്ദിയും പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കേരള ഗ്രന്ഥശാല സംഘം, ചെന്താര ഗ്രന്ഥ വേദി ചേനോളി, കുടുംബശ്രീ ബാലവേദി ചേനോളി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ചേനോളി കണ്ണമ്പത്ത് എല്‍പി സ്‌കൂളില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന 'ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 ന് തുടക്കമായി. പ്രശസ്ത കവി വീരാന്‍കുട്ടി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ ചേനോളി അധ്യക്ഷത വഹിച്ചു. യുവ കവി ജാഹ്നവി സൈറ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ കെ. നാരായണന്‍, കെ.ടി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുഹാസ് പാറക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രകാശ് ബാബു നന്ദിയും പറഞ്ഞു.

കഥയുടെ നേരറിവ്, വരകള്‍ വര്‍ണ്ണങ്ങള്‍, ക്യാമറ മൂന്നാം കണ്ണിന്റെ ഇതിഹാസം, പാട്ടോളം, വായന പൂക്കുന്നു മനം നിറയുന്നു, കാലത്തെ അറിയുന്ന കവിത, നാടകം കണ്ണിന്റെ കഥ, പ്രതിഭാദരം എന്നീ വിവിധ സെഷനുകള്‍ നടന്നു. കെ രഞ്ജിത്ത്, ശ്രീജിത്ത് ചെമ്മരന്‍, കെ.സി രാജീവന്‍, ബഷീര്‍ ചിത്രകൂടം, ചന്ദ്രന്‍ മരുതേരി, ഡോ: ശാരിക രാംദാസ് സനോര, അലന്‍ പ്രവീണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360131/chenthara-literature-festival-2026-begins)