---
title: "നാടെങ്ങും ആഘോഷമാക്കി യുഡിഎഫ് സര്‍ക്കാറിന്റെ സത്യ പ്രതിഞ്ജ "
english_title: "UDF government's oath-taking ceremony celebrated across the country "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360152/udf-governments-oath-taking-ceremony-celebrated-across-the-country"
published_at: "2026-05-18T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ac99b01b8d_PAYASAM.JPG"
keywords: []
---

# നാടെങ്ങും ആഘോഷമാക്കി യുഡിഎഫ് സര്‍ക്കാറിന്റെ സത്യ പ്രതിഞ്ജ 

> **Lead Summary:** **പേരാമ്പ്ര: **യുഡിഎഫ് സര്‍ക്കാറിന്റെ സത്യ പ്രതിഞ്ജ നാടെങ്ങും ആഘോഷമാക്കി. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാറിന്റെ സത്യ പ്രതിഞ്ജ ചടങ്ങ് തിരുവനന്തപുരത്ത് നടക്കുമ്പോള്‍ തങ്ങളുടെ നാട്ടിലും പടക്കം പൊട്ടിച്ചും, പായസം വിതരണവും നടത്തിയും ആഘോഷമാക്കിയിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

## Article Content

**പേരാമ്പ്ര: **യുഡിഎഫ് സര്‍ക്കാറിന്റെ സത്യ പ്രതിഞ്ജ നാടെങ്ങും ആഘോഷമാക്കി. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാറിന്റെ സത്യ പ്രതിഞ്ജ ചടങ്ങ് തിരുവനന്തപുരത്ത് നടക്കുമ്പോള്‍ തങ്ങളുടെ നാട്ടിലും പടക്കം പൊട്ടിച്ചും, പായസം വിതരണവും നടത്തിയും ആഘോഷമാക്കിയിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

നേതാക്കളും പ്രധാന പ്രവര്‍ത്തകരുമെല്ലാം സത്യ പ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്താണെങ്കിലും മറ്റ് പ്രവര്‍ത്തകര്‍ പേരാമ്പ്രയിലും പരിസരങ്ങളിലും വിവിധയിടങ്ങളില്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തി. കോഴിക്കോട് ജില്ലക്ക് മന്ത്രിമാരില്ലാത്തത് പലയിടത്തും ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളികള്‍ പടക്കം പൊട്ടിച്ചും, പായസ വിതരണവും നടത്തി. ഐഎന്‍ടിയുസി പ്രവര്‍ത്തകരായ പി. രാജീവന്‍, കെ. ജയചന്ദ്രന്‍, പി. അസീസ്, കെ.എം ചന്ദ്രന്‍, പി. പ്രകാശന്‍, പി. മുജീബ്, ഷാജി എരവട്ടൂര്‍, കെ. പ്രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

നൊച്ചാട്, ചാത്തോത്ത് താഴെ, ചേനോളി എന്നിവിടങ്ങളിലും പ്രവര്‍ത്തകര്‍ സത്യപ്രതിഞ്ജ ചടങ്ങ് ആഘോഷമാക്കി. വ്യത്യസ്ഥമായ ആഘോഷങ്ങളാണ് ചാത്തോത്ത് താഴെ ഒരുക്കിയത്. പടക്കത്തിനും പായസത്തിനും പുറമെ കപ്പ ബിരിയാണി വിതരണവും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം സി.കെ അജീഷ്, ടി.ടി സലാം, എ.കെ കുഞ്ഞിമൊയ്തി, വികാസ് മരുതോളി, എ.വി സന്തോഷ്, പി. ഹൈറുന്നിസ, ഇ.പി ഷെബിന, എ.വി ബാബു, സഫിയ ബക്കര്‍, മുജീബ് കിഴക്കയില്‍, പനോട്ട് അബൂബക്കര്‍, ഷറീന അബ്ദുള്ള കുട്ടി, എന്‍.പി അസീസ്, ഫൗസിയ, സജിത വരുണ്‍, നീഷ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചേനോളിയില്‍ വിജയന്‍ വയലാളി, രഞ്ജിത്ത് തുമ്പക്കണ്ടി, മനാഫ് കീഴല്‍, കെ. മജീദ്, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെറുവണ്ണൂരില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് ഗ്രാമ പഞ്ചായത്ത് അംഗം നിഷ മലയില്‍, പി.എം വിനോദന്‍, പി.പി നാരാണന്‍, വി. നാരായണന്‍, ബിജിലേഷ്, ഷിനുകുമാര്‍, നിഥിന്‍ലാല്‍, എ. ബാലകൃഷ്ണന്‍, പി. നാരാണന്‍ നായര്‍, ഷമീന നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360152/udf-governments-oath-taking-ceremony-celebrated-across-the-country)