---
title: "കെ.ടി.ബി. കല്പത്തൂരിന്റെ നോവല്‍ നിഴല്‍പ്പിണറുകള്‍ പ്രകാശം ചെയ്തു"
english_title: "K.T.B. Kalpathur's novel Nizhalpinarku was published at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360182/ktb-kalpathurs-novel-nizhalpinarku-was-published-at-perambra"
published_at: "2026-05-18T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ad9a7b007d_3.JPG"
keywords: []
---

# കെ.ടി.ബി. കല്പത്തൂരിന്റെ നോവല്‍ നിഴല്‍പ്പിണറുകള്‍ പ്രകാശം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.ടി.ബി. കല്പത്തൂരിന്റെ രണ്ടാമത്തെ നോവല്‍ നിഴല്‍പ്പിണറുകള്‍ പ്രകാശം ചെയ്തു. വാല്യക്കോട് പൊതുജന വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ യു.കെ. കുമാരന്‍ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂരിന് നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വായനശാലാ പ്രസിഡണ്ട് ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** പ്രമുഖ എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.ടി.ബി. കല്പത്തൂരിന്റെ രണ്ടാമത്തെ നോവല്‍ നിഴല്‍പ്പിണറുകള്‍ പ്രകാശം ചെയ്തു. വാല്യക്കോട് പൊതുജന വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ യു.കെ. കുമാരന്‍ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂരിന് നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വായനശാലാ പ്രസിഡണ്ട് ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നൊച്ചാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ. സുജിത്ത് നോവല്‍ പരിചയപ്പെടുത്തി. അഷ്‌റഫ് കുരുവട്ടൂര്‍, കരുണാകരന്‍ പേരാമ്പ്ര, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം കെ.കെ. ലിസി, ബാലകൃഷ്ണന്‍ എടക്കയില്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വക്കീല്‍ ഗുമസ്ഥ ജോലി ചെയ്യവെ സ്വപ്രയത്‌നം കൊണ്ട് അഭിഭാഷകവൃത്തിയിലെത്തിയ ഷിനില നാഗത്തിനെ ആദരിച്ചു. വൈസ് പ്രസിഡണ്ട് എ.പി. സ്‌നേഹ പ്രഭ സ്വാഗതവും ജോയിന്‍ സെക്രട്ടറി പി.കെ. സന്തോഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360182/ktb-kalpathurs-novel-nizhalpinarku-was-published-at-perambra)