---
title: "കൂത്താളി വനിതാസഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക്"
english_title: "Koothali Women's Co-operative Society moves to new building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36020/koothali-panchayat-womens-co-operative-society-to-its-own-building"
published_at: "2022-04-05T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624e8879d697c_VD1.jpg"
keywords: []
---

# കൂത്താളി വനിതാസഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക്

> **Lead Summary:**  **പേരാമ്പ്ര**: വികസന പാതയില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കിഴക്കന്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കൂത്താളി പഞ്ചായത്ത് വനിതാ സഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക്.

## Article Content

 **പേരാമ്പ്ര**: വികസന പാതയില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കിഴക്കന്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന കൂത്താളി പഞ്ചായത്ത് വനിതാ സഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക്.

കഴിഞ്ഞ 18 വര്‍ഷക്കാലം സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ ശബ്ദവും സാന്നിധ്യവും പൊതു രംഗങ്ങളിലും സേവന നിര്‍മാണ മേഖലകളിലും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചു വന്നത്.

കെട്ടിടത്തിന്റെ ശിലാസ്ഥാപനം കര്‍മ്മം കിഴക്കന്‍ പേരാമ്പ്രയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വ്വഹിച്ചു.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇത്തരം വനിത സഹകരണ സംഘങ്ങള്‍ക്ക് സമൂഹത്തില്‍ വട്ടിപലിശക്കാരെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വനിത സഹകരണസംഘങ്ങള്‍ക്ക് നാടിന്റെ മുഖഛായ തന്നെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു.

വനിത സംഘം സെക്രട്ടറി പി.പി. ജീനാറാണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ആര്‍. സാവിത്രി, പൂളകണ്ടി കുഞ്ഞമ്മദ്, കെ.പി. ഷൈനി, സഹകരണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ. സന്തോഷ്‌കുമാര്‍,അഡ്വ. കെ. പ്രവീണ്‍കുമാര്‍, പി.എം. രാഘവന്‍, മുഹമ്മദ് പുറായില്‍, അലങ്കാര്‍ ഭാസ്‌കരന്‍, പി.പി. ശാന്ത, എന്‍.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ ഉമ്മര്‍ തണ്ടോറ സ്വാഗതം പറഞ്ഞ ചടങ്ങിന് കൂത്താളി പഞ്ചായത്ത് വനിതാ സഹകരണസംഘം പ്രസിഡണ്ട് റീജാ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36020/koothali-panchayat-womens-co-operative-society-to-its-own-building)