---
title: "ചെറുവണ്ണൂരിലെ കാര്‍ കത്തിയ സംഭവം; ദുരൂഹത ഒഴിയുന്നില്ല"
english_title: "The incident of burning a car in Cheruvannur; Mystery continues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360257/the-incident-of-burning-a-car-in-cheruvannur-mystery-continues"
published_at: "2026-05-18T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b3a8628a87_rty.JPG"
keywords: []
---

# ചെറുവണ്ണൂരിലെ കാര്‍ കത്തിയ സംഭവം; ദുരൂഹത ഒഴിയുന്നില്ല

> **Lead Summary:** **പേരാമ്പ്ര **: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി കാര്‍ കത്തി ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ഇരുപത്തേഴുകാരിയായ കക്കറമുക്കിലെ പൂവ്വത്തും ചാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സോനയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കത്തിയ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്താതേ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സോനയുടെ അമ്മാവന്‍ സത്യന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിലെ ദുരൂഹത അകറ്റണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

## Article Content

**പേരാമ്പ്ര **: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി കാര്‍ കത്തി ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ഇരുപത്തേഴുകാരിയായ കക്കറമുക്കിലെ പൂവ്വത്തും ചാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സോനയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കത്തിയ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്താതേ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സോനയുടെ അമ്മാവന്‍ സത്യന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിലെ ദുരൂഹത അകറ്റണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

കാറിന് ഷോര്‍ട്ട് സര്‍ക്ക്യൂട്ടോ ഇന്ധന ചേര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നാണ് ഫോറന്‍സിക് പരിശോധനയിലെ ആദ്യ നിഗമനം. ഈ പശ്ചാത്തലത്തില്‍ എങ്ങനെയാണ് കാറിന് തീപിടിച്ചതെന്നും സ്ഫോടനം ഉണ്ടായതെന്നും എന്ന ചോദ്യം ബാക്കിയാണ്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 7.30 വരെ സോന തന്റെ അമ്മയുടെ വാല്യക്കോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് റിജിന്‍ കാറില്‍ ഇവിടെ ഇറക്കിയതായും രാത്രി 7.30 ന് വന്ന് തിരിച്ച് കൂട്ടുകയുമായിരുന്നുവെന്ന് ബന്ധുവായ യുവതി പറഞ്ഞു. അന്ന് വൈകിട്ട് ഇളയമ്മയുടെ മകളായ തന്നോടൊപ്പം പേരാമ്പ്ര പട്ടണത്തില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരിച്ച് വരുകയും ചെയ്ത ശേഷമാണ് റിജിനൊപ്പം സോന തിരിച്ച് പോയതെന്നും താന്‍ ഫാന്‍സി ഷോപ്പിലും പലചരക്ക് കടയിലും പോയ സമയത്ത് സോന എവിടെയാണ് പോയതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു.

ഈ സമയം സോന എവിടെയാണ് പോതതെന്നും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടില്‍ നിന്നുമിറങ്ങിയ സോനയും റിജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചിലവഴിച്ചു എന്നും ആര്‍ക്കും അറിയില്ല. ഇതൊക്കെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സംഭവത്തില്‍ 65 ശതമാനത്തിലേറെ പൊള്ളലേറ്റ റിജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റിജിന്റെ പിന്‍ഭാഗത്താണ് കൂടുതലായി പൊള്ളലേറ്റത് ഇതും ദുരൂഹത ഉണ്ടാക്കുന്നു. ദുരൂഹത അകറ്റാനുള്ള നിതാന്ത പരിശ്രമത്തിലാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360257/the-incident-of-burning-a-car-in-cheruvannur-mystery-continues)