---
title: " വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Elderly woman found dead at peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360300/elderly-woman-found-dead-at-peruvannamoozhi"
published_at: "2026-05-19T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0be4591b241_ttttttttt.JPG"
keywords: []
---

#  വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി അണക്കെട്ട് റിസര്‍വോയറില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകാട് റോഡില്‍ പള്ളിക്ക് സമീപമുള്ള എര്‍ത്ത് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുതകാട്ടിലെ പരേതനായ കോട്ടൂര്‍ സോമരാജന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി അണക്കെട്ട് റിസര്‍വോയറില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകാട് റോഡില്‍ പള്ളിക്ക് സമീപമുള്ള എര്‍ത്ത് ഡാമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുതകാട്ടിലെ പരേതനായ കോട്ടൂര്‍ സോമരാജന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വൃഷ്ടി പ്രദേശത്തെ കേജ് (കൂട്) മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പെരുവണ്ണാമൂഴി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കുറ്റ്യാടി ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ പുഷ്പ, ഷൈല, ഉത്തമന്‍, ബിന്ദു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360300/elderly-woman-found-dead-at-peruvannamoozhi)