---
title: "ജനറല്‍ ബോഡിയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി"
english_title: "General body meeting and election of office bearers held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360418/general-body-meeting-and-election-of-office-bearers-held"
published_at: "2026-05-19T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c48835705b_KSSPA_1.JPG"
keywords: []
---

# ജനറല്‍ ബോഡിയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി

> **Lead Summary:** **പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി എകോപന സമിതി വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ വ്യാപാര ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി എകോപന സമിതി വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പേരാമ്പ്ര ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ വ്യാപാര ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വഹിച്ചു.

വ്യാപാര മേഖലയിലെ നിലവിലെ വെല്ലുവിളികളും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. പേരാമ്പ്ര മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിച്ചു. 

വി.പി സുരേഷ് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് ആശ്വാസ ധന സഹായം ജില്ലാ പ്രസിഡന്റ് കെ എം ബാപ്പു ഹാജി വിതരണം നിര്‍വഹിച്ചു. ജനറല്‍ ബോഡി യോഗത്തിന് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ആയി സുരേഷ് ബാബു കൈലാസിനെ തെരഞ്ഞെടുത്തു  

സലീം രാമനാട്ടുകര, പി.കെ രാജീവന്‍, മുസ്തഫ പാരഡൈസ്, സി.കെ പ്രകാശന്‍, മനോജ് മുതുകാട്, സാജിദ് ഊരാളത്ത്, സന്ദീപന്‍ കോരങ്കണ്ടി, വി.എന്‍ നൗഫല്‍, കെ.പി.എം കബീര്‍, ഷംസുദീന്‍ കമ്മന, വി.പി സുരേഷ് ,ശരീഫ് ചീക്കിലോട്, ബാദുഷ അബ്ദുള്‍ സലാം, സലീം മണവയല്‍, സി.എം അഹമ്മദ് കോയ, എന്‍.പി വിധു, തുടങ്ങിയവര്‍ സംസാരിച്ചു.

 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360418/general-body-meeting-and-election-of-office-bearers-held)