---
title: "പേരാമ്പ്രയില്‍ ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്"
english_title: "Health Department tightens hygiene checks in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360517/health-department-tightens-hygiene-checks-in-perambra"
published_at: "2026-05-20T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d3ef262744_hot.jpg"
keywords: []
---

# പേരാമ്പ്രയില്‍ ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

> **Lead Summary:** പേരാമ്പ്ര:** **പേരാമ്പ്രയില്‍ ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. മഴക്കാല ആരംഭത്തോടെ വയറിളക്കവും മറ്റ് പകര്‍ച്ചവ്യാധികളും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും പുകയില ഉത്പന്ന നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കാത്തത്തിന് പിഴ ഈടാക്കുകയും ചെയ്തു. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.\

## Article Content

പേരാമ്പ്ര:** **പേരാമ്പ്രയില്‍ ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. മഴക്കാല ആരംഭത്തോടെ വയറിളക്കവും മറ്റ് പകര്‍ച്ചവ്യാധികളും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ പേരാമ്പ്രയില്‍ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും പുകയില ഉത്പന്ന നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കാത്തത്തിന് പിഴ ഈടാക്കുകയും ചെയ്തു. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.\

നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തതും, കുടിവെള്ള സുരക്ഷ ഉറപ്പ് വരുത്താത്തതും, ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ പൊതു ജനാരോഗ്യനിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട് അറിയിച്ചു. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, അനൂപ്, ചിഞ്ചു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360517/health-department-tightens-hygiene-checks-in-perambra)