---
title: "ആവള മാനവമഹിളാ വേദി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Avala Manava Mahila Vedi organized an eye check-up camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360528/avala-manava-mahila-vedi-organized-an-eye-check-up-camp"
published_at: "2026-05-20T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d4740ed113_avl.jpg"
keywords: []
---

# ആവള മാനവമഹിളാ വേദി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: മാനവമഹിളാ വേദി കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും, ആവള പി.കെ ശങ്കരകുറുപ്പ് സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: മാനവമഹിളാ വേദി കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും, ആവള പി.കെ ശങ്കരകുറുപ്പ് സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

ആവള മാനവ കലാവേദി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്യാമ്പ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ വേദി പ്രസിഡണ്ട് എന്‍.പി പ്രസന്ന അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ബി രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗം വി.കെ നാരായണന്‍, കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോ: ചിത്ര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ മുസ്തഫ, മാനവകലാവേദി വൈസ് പ്രസിഡണ്ട് വിജയന്‍ ആവള, രാജന്‍ അരീക്കല്‍, മഹിളാ വേദി സെക്രട്ടറി എസ്.ആര്‍ അനുശ്രീ, വി.പി ഷൈനി എന്നിവര്‍ സംസാരിച്ചു. ക്യാമ്പിന്‍ നൂറോളം പേര്‍ പങ്കെടുത്തു. മഹിളാവേദി പ്രവര്‍ത്തകരായ ശ്രീജ മലയില്‍, ടി.പി നഫീസ, ഷീന സുധി, ടി.പി റസിയ, ഷീജ മുരളി, ജമീല സൈബി വില്ല, വി.കെ സിജി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360528/avala-manava-mahila-vedi-organized-an-eye-check-up-camp)