---
title: "സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Specialist medical camp organized at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360554/specialist-medical-camp-organized-at-chakkittapara"
published_at: "2026-05-20T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d5cf4af290_yuu.jpg"
keywords: []
---

# സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്, പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നരേന്ദ്രദേവ്, കൊളത്തൂര്‍, സീതപ്പാറ എന്നീ ഉന്നതികളില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് അയിത്തമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. കേരള ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ: കെ.കെ രാജാറാം വിശിഷ്ടാതിഥിയായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി മനോജ് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത്, പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നരേന്ദ്രദേവ്, കൊളത്തൂര്‍, സീതപ്പാറ എന്നീ ഉന്നതികളില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് അയിത്തമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. കേരള ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ: കെ.കെ രാജാറാം വിശിഷ്ടാതിഥിയായി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി മനോജ് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ പി.സി സുരാജന്‍, കെ.കെ ഷീബ എന്നിവര്‍ സന്നിഹിതരായി. ദീര്‍ഘകാല ഉന്നത സര്‍ക്കാര്‍ സേവന രംഗത്തു നിന്നും വിരമിക്കുന്ന ഡോ: കെ.കെ രാജാറാമിനെ, ഡോ: ടി അബ്ദുല്‍ റാസിക് അക്കാദമിയുടെ ഉപഹാരം നല്‍കി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗം ബിന്ദു വത്സന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ: സി.കെ വിനോദ് നന്ദിയും പറഞ്ഞു. ക്യാമ്പില്‍ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ: ടി അബ്ദുല്‍ റാസിക്, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ: മെറിന്‍ ബേബി എന്നിവര്‍ രോഗികള്‍ക്ക് സ്‌പെഷ്യലിസ്റ്റ് സേവനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360554/specialist-medical-camp-organized-at-chakkittapara)