---
title: "`ഇഎംഎസ് ഗ്രന്ഥാലയം ദശദിന ക്യാമ്പ് സമാപനവും കുടുംബസംഗമവും "
english_title: "EMS Library Ten-Day Camp Concluding and Family Reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360624/ems-library-ten-day-camp-concluding-and-family-reunion"
published_at: "2026-05-20T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8f6531c25_vrn.jpg"
keywords: []
---

# `ഇഎംഎസ് ഗ്രന്ഥാലയം ദശദിന ക്യാമ്പ് സമാപനവും കുടുംബസംഗമവും 

> **Lead Summary:** **പേരാമ്പ്ര:** ഇഎംഎസ് ഗ്രന്ഥാലയത്തില്‍ പത്ത് ദിവസത്തെ കുട്ടികളുടെ ദശദിന ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടന്നു. മൊബൈല്‍ ലഹരിയില്‍ നിന്ന് കുട്ടികളെ വായനയിലേക് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ: സോമന്‍ കടലൂര്‍ ക്ലാസ്സെടുത്തു. സമാപനം സമ്മേളനം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കുട്ടികള്‍ എകാകിയായി വളരുന്നത് രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഗ്രന്ഥാലയം സെക്രട്ടറി കെ.എന്‍ ബിനോയ്കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ഇഎംഎസ് ഗ്രന്ഥാലയത്തില്‍ പത്ത് ദിവസത്തെ കുട്ടികളുടെ ദശദിന ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടന്നു. മൊബൈല്‍ ലഹരിയില്‍ നിന്ന് കുട്ടികളെ വായനയിലേക് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ: സോമന്‍ കടലൂര്‍ ക്ലാസ്സെടുത്തു. സമാപനം സമ്മേളനം ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കുട്ടികള്‍ എകാകിയായി വളരുന്നത് രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഗ്രന്ഥാലയം സെക്രട്ടറി കെ.എന്‍ ബിനോയ്കുമാര്‍ അധ്യക്ഷത വഹിച്ചു.

താലൂക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, കെ നാരായണന്‍, കെ.എം ബാലകൃഷ്ണന്‍, ഫൈഹ മെഹ്‌റിന്‍, പി നളിനി, പി.പി ഗോപാലകൃഷ്ണന്‍, എം.കെ രാജന്‍, കെ.ഒ ഇന്ദിര എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു. ഗ്രന്ഥാലയത്തിലേക് പുസ്തകം, ടിവി ശ്രീധരന്‍ സംഭാവന നല്‍കി. ക്യാമ്പില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360624/ems-library-ten-day-camp-concluding-and-family-reunion)