---
title: "റിജിന്‍ ലാലിന്റെ പിതാവ് രാജന്റെ പ്രതികരണം"
english_title: "Rijin Lal's father Rajan's response"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360687/rijin-lals-father-rajans-response"
published_at: "2026-05-20T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de8ae951d7_GTR.jpg"
keywords: []
---

# റിജിന്‍ ലാലിന്റെ പിതാവ് രാജന്റെ പ്രതികരണം

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം. ഉത്തരവാദിത്തം പൂര്‍ണമായി തന്റെ മകന്റെ മേല്‍ കെട്ടി വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കുന്ന രജിന്‍ലാലിന്റെ പിതാവ് രാജന്‍ പറഞ്ഞു. പെട്രോള്‍ വാങ്ങിയത് സോനയാണ് എന്ന് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് സ്ഥിരീകരിച്ചിട്ടും അവളുടെ കുടുംബം ഞങ്ങളുടെ കുടുംബത്തെയും മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്ന മകനെയും മോശമാക്കി ചിത്രീകരിക്കുകയാണ്. മകന്റെ ഭാര്യക്ക് ഞങ്ങളുടെ വീട്ടില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും കല്യാണം കഴിഞ്ഞതിനു ശേഷം അവളുടെ വീട്ടുകാര്‍ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല എന്നും അവള്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം. ഉത്തരവാദിത്തം പൂര്‍ണമായി തന്റെ മകന്റെ മേല്‍ കെട്ടി വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ കിടക്കുന്ന രജിന്‍ലാലിന്റെ പിതാവ് രാജന്‍ പറഞ്ഞു. പെട്രോള്‍ വാങ്ങിയത് സോനയാണ് എന്ന് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് സ്ഥിരീകരിച്ചിട്ടും അവളുടെ കുടുംബം ഞങ്ങളുടെ കുടുംബത്തെയും മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കഴിയുന്ന മകനെയും മോശമാക്കി ചിത്രീകരിക്കുകയാണ്. മകന്റെ ഭാര്യക്ക് ഞങ്ങളുടെ വീട്ടില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും കല്യാണം കഴിഞ്ഞതിനു ശേഷം അവളുടെ വീട്ടുകാര്‍ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല എന്നും അവള്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ നല്‍കുന്നതിന് അപ്പുറം അവന്‍ ഓണ്‍ലൈനില്‍ ഓഡര്‍ നല്‍കി പോലും പല സാധനങ്ങളും വീട്ടില്‍ എത്താറുണ്ടായിരുന്നു. എന്നിട്ടും മകള്‍ പട്ടിണിയായിരുന്നു എന്നാണ് അവളുടെ അമ്മ പറയുന്നത്. മകന്റെ ഭാര്യയുടെ മരണവും മകന്റെ ഇപ്പോഴത്തെ അവസ്ഥയും ഞങ്ങളുടെ കുടുംബത്തിന് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ആരും അറിയാതെ പെട്രോള്‍ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്. ഇത് എന്തിന് വേണ്ടിയായിരുന്നു. വീട്ടില്‍ നിന്നായിരുന്നു ചെയ്തതെങ്കില്‍ ഒരുപാട് ജീവനുകള്‍ നഷ്ടപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സാധാരണ കാറില്‍ മുന്നില്‍ ഇരിക്കാറുള്ള സോന എന്തിനാണ് പിന്നില്‍ ഇരുന്നതെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ട്. അവനുമായി എന്ത് പ്രശ്നം ഉണ്ടായാലും വീട്ടിലോ മറ്റുള്ളവരോടെ പറഞ്ഞ് പരിഹരിക്കാമായിരുന്നു. അതൊന്നും ചെയ്യാതെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഞാനും മകനും ഒന്നും വീട്ടില്‍ ഇല്ലാത്ത സമയത്ത് അമ്മയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടാകുക. അവര്‍ ഒന്നിച്ചാണ് ഇതുവരെ കല്യാണങ്ങള്‍ക്കും മറ്റും പോയിരുന്നത്. നാട്ടുകാര്‍ക്ക് പോലും സോനയെ അത്ര വലിയ ഇഷ്ടമായിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവരോടെങ്കിലും പറയാമായിരുന്നു. അച്ഛന്‍ ഇല്ലാത്ത മകള്‍ ആയതിനാല്‍ ഞാന്‍ സ്വന്തം മകള്‍ ആയിട്ട് തന്നെയാണ് കണ്ടതെന്നും രാജന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360687/rijin-lals-father-rajans-response)