---
title: " മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു"
english_title: "A mega job fair was organized as part of the Member Care project."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360733/a-mega-job-fair-was-organized-as-part-of-the-member-care-project"
published_at: "2026-05-21T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e95c9d2807_2_0000_ATTACH__copy.JPG"
keywords: []
---

#  മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്തിന്റെ മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വിജ്ഞാന കേരളം, കുടുംബശ്രീ, ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്തിന്റെ മെമ്പര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വിജ്ഞാന കേരളം, കുടുംബശ്രീ, ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു.

മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വെച്ച് നടന്ന മെഗാതൊഴില്‍ മേളയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നിബിത നിര്‍വഹിച്ചു. മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ അസി. കോഡിനേറ്റര്‍ കെ.ആര്‍.ജുബുന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ എം.പി.റഫ്‌സിന, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷാദ് പൊന്നങ്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗം സുനിത ആച്ചി കുളങ്ങര, ഇ. അശോകന്‍, ഒ.എം.രാജന്‍, വി.പി.ബിജു, കെ.എം.എ.അസീസ്, ഷബീര്‍ ജന്നത്ത്, എം.സക്കീര്‍ ,കെ.എം.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

അബ്ദുറഹിമാന്‍ കമ്മന സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ.അനീഷ് നന്ദിയും പറഞ്ഞു. മുപ്പത്തി മൂന്നോളം കമ്പനികളിലേക്കായി ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360733/a-mega-job-fair-was-organized-as-part-of-the-member-care-project)