---
title: "വിസ്ഡം തുറയൂര്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു "
english_title: "Wisdom Thurayur distributed Iftar kit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36076/wisdom-thurayur-distributed-iftar-kit"
published_at: "2022-04-06T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d33a84c68e_KIT1.jpg"
keywords: []
---

# വിസ്ഡം തുറയൂര്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു 

> **Lead Summary:** **തുറയൂര്‍** : നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വിസ്ഡം തുറയൂര്‍ റിലീഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആയിരം രൂപ വിലയുള്ള നോമ്പ് തുറ കിറ്റ് വിതരണം ചെയ്തു.

## Article Content

**തുറയൂര്‍** : നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വിസ്ഡം തുറയൂര്‍ റിലീഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആയിരം രൂപ വിലയുള്ള നോമ്പ് തുറ കിറ്റ് വിതരണം ചെയ്തു.

സുമനസുകളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കിറ്റുകള്‍ ശേഖരിച്ചത്.

പാവപ്പെട്ട 80 ലധികം കുടുംബത്തിന് ഈ കിറ്റുകള്‍ എത്തിക്കാന്‍ കഴിഞ്ഞു.

റിലീഫ് കണ്‍വീനര്‍ സി.പി. ഹിറാഷ്, ചെയര്‍മാന്‍ സക്കറിയ കരിയാണ്ടി, ദാഹിം മുണ്ടിയത്, ടി.പി. അബ്ദുല്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. ആദില്‍ മുണ്ടിയത്, മുഹമ്മദ് തിരിക്കോട്ട്, ടി.പി. ഫാരിസ്, മുഹമ്മദ് കൊടികണ്ടി, അസീബ് കൊടികണ്ടി, എം.സി. നദീം, എം.സി. നബീല്‍, എം.പി. അബുബക്കര്‍, വി.വി.അബുല്ലൈസ്, അന്‍സാര്‍ ഇടിഞ്ഞകടവ്, പി.ടി. അദീബ് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷത്തെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനും രോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് മരുന്നെത്തിക്കാനും നിരാലംബരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം ഭക്ഷണം നല്‍കാനും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കാനും വിസ്ഡം തുറയൂര്‍ റിലീഫ് വിങ്ങിനു സാധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36076/wisdom-thurayur-distributed-iftar-kit)