---
title: "യുഡിഫ് സര്‍ക്കാര്‍ തൊഴില്‍ മേഖലക്ക് അംഗീകാരം നല്‍കി; ഐഎന്‍ടിയുസി "
english_title: "UDF government has approved the employment sector; INTUC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360774/udf-government-has-approved-the-employment-sector-intuc"
published_at: "2026-05-21T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eaa6f4ba71_intuc.JPG"
keywords: []
---

# യുഡിഫ് സര്‍ക്കാര്‍ തൊഴില്‍ മേഖലക്ക് അംഗീകാരം നല്‍കി; ഐഎന്‍ടിയുസി 

> **Lead Summary:** **പേരാമ്പ്ര: **തൊഴിലാളികളോടുള്ള പ്രതിബദ്ധതയാണ് യുഡിഎഫ് സര്‍ക്കാര്‍ അംഗന്‍വാടി ആശ ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതിലൂടെ തെളിയിച്ചതെന്നു ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി.

## Article Content

**പേരാമ്പ്ര: **തൊഴിലാളികളോടുള്ള പ്രതിബദ്ധതയാണ് യുഡിഎഫ് സര്‍ക്കാര്‍ അംഗന്‍വാടി ആശ ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതിലൂടെ തെളിയിച്ചതെന്നു ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി.

പേരാമ്പ്രയില്‍ അംഗന്‍വാടി & ക്രഷ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി ജീവനക്കാര്‍ വി.ഡി സതീശന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രകടനവും ആഹ്ലദാരവം പരിപാടി ഉദ്്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി സുജിത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ചന്ദ്രിക, ജില്ലാ പ്രസിഡന്റ് യു.സി സൗമ്യ, വി.പി ദിനേശന്‍, വി.പി സുരേഷ്, പി.എം പ്രകാശന്‍, കെ.എം ചന്ദ്രിക, എം.എന്‍ രാജി, കെ.ബി താര, പി ചന്ദ്രിക സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360774/udf-government-has-approved-the-employment-sector-intuc)