---
title: "ഷംസുദ്ദീന്‍ പാലേരിക്ക് ആദരം "
english_title: "Tribute to Shamsuddin Paleri at perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360837/tribute-to-shamsuddin-paleri-at-perambra"
published_at: "2026-05-21T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee33979198_moi.JPG"
keywords: []
---

# ഷംസുദ്ദീന്‍ പാലേരിക്ക് ആദരം 

> **Lead Summary:** **പേരാമ്പ്ര:** തകഴി ഫൗണ്ടേഷന്റെ സേവനശ്രീ പുരസ്‌കാരം നേടിയ ഷംസുദ്ദീന്‍ പാലേരിക്ക് ആദരം. പേരാമ്പ്ര റോട്ടറിയുടെ അഭിമാനമായ ഷംസുദ്ദീന്‍ പാലേരിക്ക് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് അകലാപ്പുഴ നൗകയില്‍ വെച്ച് നടന്ന പ്രത്യേക പരിപാടിയില്‍ ആദരം അര്‍പ്പിച്ചു.

## Article Content

**പേരാമ്പ്ര:** തകഴി ഫൗണ്ടേഷന്റെ സേവനശ്രീ പുരസ്‌കാരം നേടിയ ഷംസുദ്ദീന്‍ പാലേരിക്ക് ആദരം. പേരാമ്പ്ര റോട്ടറിയുടെ അഭിമാനമായ ഷംസുദ്ദീന്‍ പാലേരിക്ക് ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് അകലാപ്പുഴ നൗകയില്‍ വെച്ച് നടന്ന പ്രത്യേക പരിപാടിയില്‍ ആദരം അര്‍പ്പിച്ചു.

ഗവര്‍ണര്‍ ബിജോഷ് മാനുവല്‍ പൊന്നാടയും ഉപഹാരവും നല്‍കി. ചടങ്ങില്‍ നാരായണി, പാറക്കെട്ടില്‍ സൗദാമിനി ചേനായി റോഡ് എന്നിവര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് ഉള്ള ധനസഹായവും വിതരണം ചെയ്തു. പേരാമ്പ്ര റോട്ടറി അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി.കെ ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി റജി തോമസ് നന്ദി പറഞ്ഞ ചടങ്ങില്‍ കേണല്‍ അരവിന്ദാക്ഷന്‍, ഡോ: സന്തോഷ് സക്കറിയ, ബൈജു, ആര്‍ ബാബു, എ.ജി രാജേഷ്, എം. ഷംസുദ്ധീന്‍, ഇ.ഇ രാമചന്ദ്രന്‍, അഭിലാഷ്, വൈ.എം റഷീദ്, എന്‍.പി സുധീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360837/tribute-to-shamsuddin-paleri-at-perambra)