---
title: "വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളെ തെരഞ്ഞെടുക്കലും"
english_title: "Annual General Body Meeting and Election of Officers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360850/annual-general-body-meeting-and-election-of-officers"
published_at: "2026-05-21T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee8676301b_vyy.JPG"
keywords: []
---

# വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളെ തെരഞ്ഞെടുക്കലും

> **Lead Summary:** പാലേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2026-2028 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കലും നടന്നു. യൂണിറ്റ് ജനറല്‍ സെക്രട്ടറി പുളിയത്ത് രാജന്റെ വീട്ടില്‍ വെച്ച് നടന്ന ജനറല്‍ ബോഡി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് രാജീവന്‍ അധ്യക്ഷത വഹിച്ചു.

## Article Content

പാലേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2026-2028 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കലും നടന്നു. യൂണിറ്റ് ജനറല്‍ സെക്രട്ടറി പുളിയത്ത് രാജന്റെ വീട്ടില്‍ വെച്ച് നടന്ന ജനറല്‍ ബോഡി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.എച്ച് രാജീവന്‍ അധ്യക്ഷത വഹിച്ചു.

പുളിയത്ത് രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.പി. സുരേഷ് ബാബു വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഷെരീഫ് ചീക്കിലോട്, രാജന്‍ ഒതയോത്ത്, ഇബ്രാഹിം മാക്കൂല്‍ എന്നിവരായിരുന്നു. 2026 - 28 വര്‍ഷത്തേക്കുള്ള പ്രസിഡണ്ടായി സി.എച്ച് രാജീവനെയും, ജനറല്‍ സെക്രട്ടറിയായി പുളിയത്ത് രാജനെയും, ട്രഷററായി പി.പി സുരേഷ് ബാബുവിനെയും തെരഞ്ഞെടുത്തു.

തുടര്‍ന്ന് 11 അംഗ എക്‌സിക്കുട്ടീവ് കമ്മറ്റിയേയും, 2 സഹ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വ്യാപാരികളുടെ സംശയങ്ങള്‍ക്ക് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഒതയോത്ത് രാജന്‍ മറുപടി പറഞ്ഞു. പാലേരി ടൗണിലെ അഴുക്കുചാല്‍ എത്രയും പെട്ടെന്ന് നന്നാക്കണമെന്ന പ്രമേയം പാസ്സാക്കി. വി.കെ മൊയ്തു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360850/annual-general-body-meeting-and-election-of-officers)