---
title: "നറു പുഞ്ചിരിയില്‍ വര്‍ണവസന്തം വിരിയിച്ച് തൂവല്‍ വര്‍ണോത്സവം"
english_title: "The feather color festival spreads the colorful spring with a lot of smiles"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36092/the-feather-color-festival-spreads-the-colorful-spring-with-a-lot-of-smiles"
published_at: "2022-04-06T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d433fc9c79_DRAW1.jpg"
keywords: []
---

# നറു പുഞ്ചിരിയില്‍ വര്‍ണവസന്തം വിരിയിച്ച് തൂവല്‍ വര്‍ണോത്സവം

> **Lead Summary:** ** വെള്ളിയൂര്‍ : **നറുപുഞ്ചിരി വിടര്‍ത്തി പാട്ടും പറയലുമായ് വര്‍ണവസന്തം വിരിയിച്ച് വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ നടന്ന തൂവല്‍ വര്‍ണോത്സവം കൊച്ചു കൂട്ടുകാര്‍ക്ക് നവ്യാനുഭവമായി.

## Article Content

** വെള്ളിയൂര്‍ : **നറുപുഞ്ചിരി വിടര്‍ത്തി പാട്ടും പറയലുമായ് വര്‍ണവസന്തം വിരിയിച്ച് വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ നടന്ന തൂവല്‍ വര്‍ണോത്സവം കൊച്ചു കൂട്ടുകാര്‍ക്ക് നവ്യാനുഭവമായി.

നൊച്ചാട് പഞ്ചായത്തിലെ പ്രീപ്രൈമറി, അംഗന്‍വാടി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ചിത്രരചന കളറിംഗ് പരിപാടിയാണ് കുട്ടികള്‍ക്ക് നവ്യാനുഭവമായത്.

വെള്ളിയൂര്‍ എയുപി സ്‌കൂള്‍ മുന്‍ ചിത്രകലാ അധ്യാപകന്‍ എം. കുട്ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം കെ. മധു കൃഷ്ണന്‍, പ്രധാന അധ്യാപകന്‍ കെ.സി. മജീദ്, സ്റ്റാഫ് സെക്രട്ടറി ടി.കെ. നൗഷാദ്, കെ. പ്രേമലത, കെ. ശശി, വി.പി. ഗിരിജ, പി.പി. മുഹമ്മദലി, പി. നിഖില്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രകല അധ്യാപകരായ കെ. സുനില്‍, കെ. ബവീഷ് എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചിത്രകല കിറ്റും, മെഡലും സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36092/the-feather-color-festival-spreads-the-colorful-spring-with-a-lot-of-smiles)