---
title: "വിളയാട്ടു കണ്ടി മുക്കില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു"
english_title: "Evening dharna organized at Kandi Mukki in Vilayattukandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360942/evening-dharna-organized-at-kandi-mukki-in-vilayattukandi"
published_at: "2026-05-22T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fe46963815_yuuu.JPG"
keywords: []
---

# വിളയാട്ടു കണ്ടി മുക്കില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി : **കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിളയാട്ടു കണ്ടി മുക്കില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.

## Article Content

**കൂത്താളി : **കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിളയാട്ടു കണ്ടി മുക്കില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.

കൂത്താളി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗവണ്മെന്റ്‌ലേക്ക് വിട്ടുകൊടുക്കുക, സ്‌കൂള്‍ കമ്മിറ്റി ജനാധിപത്യ രീതിയില്‍ പുനക്രമീകരിക്കുക, സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, സ്‌കൂള്‍ കമ്മിറ്റി നടത്തുന്ന അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചത്.

കെ.എന്‍ ബിനോയ്കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പി.എം രാഘവന്‍ അധ്യക്ഷത വഹിച്ചു. ഷിജു പുല്ല്യോട്, കെ.എം ബാലകൃഷ്ണന്‍, പി ബാലചന്ദ്രന്‍, പി.കെ റഷീദ്, ശശി കിഴക്കന്‍ പേരാമ്പ്ര, ഇബ്രായി, പി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360942/evening-dharna-organized-at-kandi-mukki-in-vilayattukandi)