---
title: "വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്തിന് യാത്രയയപ്പ് നല്‍കി"
english_title: "Village Officer Prakashan bids farewell to Kannoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361075/village-officer-prakashan-bids-farewell-to-kannoth"
published_at: "2026-05-22T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1056ea39bf7_tyu.jpg"
keywords: []
---

# വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്തിന് യാത്രയയപ്പ് നല്‍കി

> **Lead Summary:** **ചെറുവണ്ണൂര്‍:** 21 വര്‍ഷത്തെ സുത്യര്‍ഹമായ സേവനം കാഴ്ച്ചവെച്ച ചെറുവണ്ണൂര്‍ വില്ലേജിലെ വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്തിന് വില്ലേജ് തല ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡ് അംഗം നിഷ മലയില്‍ അധ്യക്ഷത വഹിച്ചു. 

## Article Content

**ചെറുവണ്ണൂര്‍:** 21 വര്‍ഷത്തെ സുത്യര്‍ഹമായ സേവനം കാഴ്ച്ചവെച്ച ചെറുവണ്ണൂര്‍ വില്ലേജിലെ വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്തിന് വില്ലേജ് തല ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡ് അംഗം നിഷ മലയില്‍ അധ്യക്ഷത വഹിച്ചു. 

കൊയിലാണ്ടി തഹസില്‍ദാര്‍ ടി.ബി. പ്രകാശ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി.സി. ഷീബ ഉപഹാര സമര്‍പ്പണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ആദില നിബ്രാസ്, വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍, സുരേന്ദ്രന്‍, ടി. മനോജന്‍, മൊയ്തീന്‍, എന്‍.കെ. വത്സന്‍, ശശി പൈതോത്ത്, ടി.എം. ഹരിദാസന്‍, പി.കെ.എം. ബാലകൃഷ്ണന്‍, ഗംഗാധരന്‍ കൊയിലോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് മുയിപ്പോത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.കെ മൊയ്തു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361075/village-officer-prakashan-bids-farewell-to-kannoth)