---
title: "വില്ലേജ് ഓഫീസില്‍ കുടിവെള്ള സൗകര്യമൊരുക്കി എസ്‌വൈഎസ് "
english_title: "SYS provides drinking water facilities at the village office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361081/sys-provides-drinking-water-facilities-at-the-village-office"
published_at: "2026-05-22T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1058680230d_hyuu.jpg"
keywords: []
---

# വില്ലേജ് ഓഫീസില്‍ കുടിവെള്ള സൗകര്യമൊരുക്കി എസ്‌വൈഎസ് 

> **Lead Summary:** **മേപ്പയ്യൂര്‍ :** ചെറുവണ്ണൂര്‍ സമസ്ത സെന്റീനറി ഉപഹാരം കൈമാറി. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന നുറുക്കണക്കിന് ആളുകള്‍ എത്തുന്ന വില്ലേജ് ഓഫീസില്‍ കുടിവെള്ള സൗകര്യമൊരുക്കി ചെറുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് പദ്ധതിയുടെ സമര്‍പ്പണം നടന്നു. കൊയിലാണ്ടി തഹസില്‍ദാര്‍ ടി.ബി പ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍ :** ചെറുവണ്ണൂര്‍ സമസ്ത സെന്റീനറി ഉപഹാരം കൈമാറി. വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന നുറുക്കണക്കിന് ആളുകള്‍ എത്തുന്ന വില്ലേജ് ഓഫീസില്‍ കുടിവെള്ള സൗകര്യമൊരുക്കി ചെറുവണ്ണൂര്‍ യൂണിറ്റ് എസ്‌വൈഎസ് പദ്ധതിയുടെ സമര്‍പ്പണം നടന്നു. കൊയിലാണ്ടി തഹസില്‍ദാര്‍ ടി.ബി പ്രകാശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ വില്ലേജ് ഓഫീസര്‍ പ്രകാശന്‍ കണ്ണോത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്ദു കിണറുള്ളതില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആദില നിബ്രോസ്, കേരളമുസ്ലിം ജമ്മാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുറഹിം സൈനി, സെക്രട്ടറി വി,കെ മൊയ്തു, ഐസിഎഫ് ബഹ്റൈന്‍ നാഷണല്‍ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ ഖത്തര്‍ ഐസിഎഫ് പ്രതിനിധി പി.എം കുഞ്ഞബ്ദുള്ള, എ.കെ ഉമ്മര്‍, സി.വി അബ്ദുറഹ്‌മാന്‍, മുഹമ്മദ് മര്‍വ, കെ.കെ മൂസ, റഷീദ് മുയിപ്പോത്ത്, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361081/sys-provides-drinking-water-facilities-at-the-village-office)