---
title: "കാപ്പ നിയമം ലംഘിച്ച് അക്രമം നടത്തിയ കരുവണ്ണൂര്‍ സ്വദേശി റിമാന്‍ഡില്‍"
english_title: "Karuvannur native who violated Kappa law and committed violence remanded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361176/karuvannur-native-who-violated-kappa-law-and-committed-violence-remanded"
published_at: "2026-05-23T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1141994a079_ytt.jpg"
keywords: []
---

# കാപ്പ നിയമം ലംഘിച്ച് അക്രമം നടത്തിയ കരുവണ്ണൂര്‍ സ്വദേശി റിമാന്‍ഡില്‍

> **Lead Summary:** **നടുവണ്ണൂര്‍:** കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ട യുവാവിനെ സ്വന്തം വീട്ടില്‍ അക്രമം നടത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കരുവണ്ണൂര്‍ കളയംകുളത്ത് റജീഷ് എന്ന റെജി ആണ് റിമാന്‍ഡിലായത്.

## Article Content

**നടുവണ്ണൂര്‍:** കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ട യുവാവിനെ സ്വന്തം വീട്ടില്‍ അക്രമം നടത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. കരുവണ്ണൂര്‍ കളയംകുളത്ത് റജീഷ് എന്ന റെജി ആണ് റിമാന്‍ഡിലായത്.

മെയ് 19 ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. റെജിയുടെ പിതാവ് മൂസയും ഭാര്യയും താമസിച്ചിരുന്ന നടുവണ്ണൂര്‍ തോട്ട് മൂലയിലെ വാടകവീട്ടില്‍ കയറി പിതാവായ മൂസയെ ആക്രമിക്കുകയും മുറ്റത്തു പാകിയ കട്ട കൊണ്ട് നെഞ്ചിലും കാലിലും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വാരിയെല്ലിന് പൊട്ടലേറ്റ മൂസ ഇപ്പോള്‍ ചികിത്സയിലാണ്.

റെജിയും കുടുംബവും മുമ്പ് താമസിച്ചിരുന്ന വീടിന്റെ താക്കോല്‍ കൊടുക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് മൈസൂര്‍ ബെന്നിമണ്ഡപ് എന്ന സ്ഥലത്തെ ലോഡ്ജില്‍ നിന്ന് അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. പേരാമ്പ്ര സബ് ഇന്‍സ്പെക്ടര്‍ ശിവപ്രസാദ്, സിപിഒ ജോജോ, എസ് സിപിഒ ബൈജു, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ വിനീഷ്, ജയേഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361176/karuvannur-native-who-violated-kappa-law-and-committed-violence-remanded)