---
title: "പഠന ക്യാമ്പ് സംഘടിപ്പിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് "
english_title: "Koothali Grama Panchayath organizes study camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361229/koothali-grama-panchayath-organizes-study-camp"
published_at: "2026-05-23T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11621ca0197_yttt.JPG"
keywords: []
---

# പഠന ക്യാമ്പ് സംഘടിപ്പിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **കൂത്താളി : **അന്തര്‍ ദേശീയ ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ജൈവ സമ്പത്തിന്റെ മഹത്വം പുതിയ തലമുറ ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷ്യത വഹിച്ചു.

## Article Content

**കൂത്താളി : **അന്തര്‍ ദേശീയ ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നമ്മുടെ ജൈവ സമ്പത്തിന്റെ മഹത്വം പുതിയ തലമുറ ഉള്‍ക്കൊള്ളുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് റഹീന അറയില്‍ അധ്യക്ഷ്യത വഹിച്ചു.

'ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ബിഎംസി അംഗം പ്രജീഷ് ക്ലാസ് നയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ.ടി സത്യന്‍, പി.കെ ശ്രീധരന്‍, ഷീബ പ്രഭാകരന്‍, രവീന്ദ്രന്‍ കേളോത്ത് രാജന്‍ പുതിയേടത്ത്, ഓണിയില്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361229/koothali-grama-panchayath-organizes-study-camp)