---
title: "പെട്രാള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു"
english_title: "The post office organized a march and a dharna in  perambra to protest the hike in petrol and diesel LPG prices."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36125/the-post-office-organized-a-march-and-a-dharna-in-perambra-to-protest-the-hike-in-petrol-and-diesel-lpg-prices"
published_at: "2022-04-06T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d6f2795ff4_WATERMARK.jpg"
keywords: []
---

# പെട്രാള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്രയില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്രയില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.

പേരാമ്പ്ര ഏരിയകമ്മിറ്റി ആഭിമുഖ്യത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ധര്‍ണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.എം കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി സന്തോഷ് സെബാസറ്റിയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗുഡ് വില്‍ രാമചന്ദ്രന്‍, സി.കെ ചന്ദ്രന്‍, ബി.എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ഗസ്റ്റ് ഹൗസ് പരിസരത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് വി.കെ ഭാസകരന്‍, എം.കെ ശ്രീനി, വി.പി വേണു, സദാനന്ദന്‍ അമ്പാടി, നാരായണന്‍ എസ്‌ക്വയര്‍, കെ.കെ രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36125/the-post-office-organized-a-march-and-a-dharna-in-perambra-to-protest-the-hike-in-petrol-and-diesel-lpg-prices)