---
title: "വര്‍ണ്ണകൂടാരം ബാലവേദി ക്യാമ്പ് സമാപിച്ചു"
english_title: "Varnakutaram Balavedi Camp concludes at velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361252/varnakutaram-balavedi-camp-concludes-at-velliyoor"
published_at: "2026-05-23T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11757636f38_hyuuu.JPG"
keywords: []
---

# വര്‍ണ്ണകൂടാരം ബാലവേദി ക്യാമ്പ് സമാപിച്ചു

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂര്‍ ജനകീയ വായനശാല 2026 ഗ്രന്ഥശാല പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച പത്തു ദിവസമായി നടന്നുവരുന്ന വര്‍ണ്ണകൂടാരം ബാലവേദി ക്യാമ്പ് സമാപിച്ചു. വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ നിര്‍വ്വഹിച്ചു. ക്യാമ്പ് മാനേജര്‍ എം.എം സുരേഷിന്റെ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **വെള്ളിയൂര്‍ ജനകീയ വായനശാല 2026 ഗ്രന്ഥശാല പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച പത്തു ദിവസമായി നടന്നുവരുന്ന വര്‍ണ്ണകൂടാരം ബാലവേദി ക്യാമ്പ് സമാപിച്ചു. വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ നിര്‍വ്വഹിച്ചു. ക്യാമ്പ് മാനേജര്‍ എം.എം സുരേഷിന്റെ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ക്യാമ്പ് അംഗങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അഗ്‌നിരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും നടന്നു. ഗ്യാസ് ലീക്ക് അപകടങ്ങളെ കുറിച്ചും മുന്‍കരുതലകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു.ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സിപിആര്‍ നല്‍കുന്നതിനും കുട്ടികളെ പ്രായോഗികമായി പരിശീലിപ്പിച്ചു.വിവിധതരം റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെ പരിശീലനവും നല്‍കി. വായനശാല പ്രസിഡണ്ട് എസ് രാജീവ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീന വെള്ളയൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361252/varnakutaram-balavedi-camp-concludes-at-velliyoor)