---
title: "നടുവണ്ണൂര്‍ ഹയര്‍  സെക്കണ്ടറിയില്‍ ലാഫ് ആന്‍ഡ് ലേണ്‍ ബി സ്മാര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Naduvannur Higher Secondary School organized Laugh and Learn B Smart Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36136/naduvannur-higher-secondary-school-organized-laugh-and-learn-b-smart-camp"
published_at: "2022-04-06T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d71b188ea2_NDR1.JPG"
keywords: []
---

# നടുവണ്ണൂര്‍ ഹയര്‍  സെക്കണ്ടറിയില്‍ ലാഫ് ആന്‍ഡ് ലേണ്‍ ബി സ്മാര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍** : ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബി സ്മാര്‍ട്ട് ഡി ബാച്ച് - എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ദ്വിദിന പരിശീലന ക്യാമ്പ് ലാഫ് ആന്‍ഡ് ലേണ്‍ സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍** : ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തനത് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബി സ്മാര്‍ട്ട് ഡി ബാച്ച് - എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ദ്വിദിന പരിശീലന ക്യാമ്പ് ലാഫ് ആന്‍ഡ് ലേണ്‍ സംഘടിപ്പിച്ചു.

ഒമ്പതാം ക്ലാസ് പരീക്ഷ എഴുതിയ തിരഞ്ഞെടുക്കപ്പെട്ട 100 കുട്ടികള്‍ക്കാണ് ക്യാമ്പ് നടത്തിയത്.

ഐഎസ്ആര്‍ഒ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം ക്യാമ്പിന്റെ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എഡ്യു കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ യു.കെ. അബ്ദുള്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രിന്‍സിപ്പാള്‍ കെ. ലൈജു, പ്രധാനാധ്യാപകന്‍ മോഹനന്‍ പാഞ്ചേരി, അക്ബര്‍ അലി, കെ. സുനിത, കെ. മനോജ്, മനു എന്നിവര്‍ സംസാരിച്ചു.

അക്കാദമിക - കലാ - കായിക മേഖലകളിലായി വിവിധ സെക്ഷനുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പ് ചൊവ്വാഴ്ച വൈകീട്ട് സമാപിച്ചു.

പ്രിന്‍സിപ്പാള്‍ കെ. ലൈജു, പ്രധാനാധ്യാപകന്‍ മോഹനന്‍ പാഞ്ചേരി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.എം. റീനാകുമാരി, അബ്ദുല്‍ ഖാദര്‍, മനോജ്, മനു, ബി സ്സ്മാര്‍ട്ട് കോര്‍ഡിനേറ്റര്‍മാരായ കെ. ബൈജു, കെ. സുനിത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ബി സ്മാര്‍ട്ട് കോ ഓഡിനേറ്റര്‍ കെ. ബൈജു സ്വാഗതവും അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36136/naduvannur-higher-secondary-school-organized-laugh-and-learn-b-smart-camp)