---
title: "കാര്‍ കത്തിയുണ്ടായ അപകടത്തില്‍ മരിച്ച റിജിൻ ലാലിന്റ മൃതദേഹം സംസ്‌ക്കരിച്ചു"
english_title: "The body of Rajin Lal, who died in a car fire accident, was cremated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361444/the-body-of-rajin-lal-who-died-in-a-car-fire-accident-was-cremated"
published_at: "2026-05-24T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12dd248edd6_rtyu.jpg"
keywords: []
---

# കാര്‍ കത്തിയുണ്ടായ അപകടത്തില്‍ മരിച്ച റിജിൻ ലാലിന്റ മൃതദേഹം സംസ്‌ക്കരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിൽ കാർ കത്തി മരിച്ച സോനയുടെ ഭർത്താവ് റിജിൻലാലിന് വിട നൽകി നാട്. കക്കറ മുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍കത്തിയുണ്ടായ അപകടത്തില്‍ മരിച്ച റിജിൻ ലാലിന്റ മൃതദേഹം പൂവാലോറ കുന്നു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാല്‍ സ്വദേശി റിജിൻലാല്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടതിന് ശേഷം ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി വീട്ടില്‍ എത്തിച്ച മൃതദേഹം പൊതു ദര്‍ശനതിന് വെച്ച ശേഷമാണ് സംസ്‌ക്കരിച്ചത്. അപകടത്തില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ റിജിൻലാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിൽ കാർ കത്തി മരിച്ച സോനയുടെ ഭർത്താവ് റിജിൻലാലിന് വിട നൽകി നാട്. കക്കറ മുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍കത്തിയുണ്ടായ അപകടത്തില്‍ മരിച്ച റിജിൻ ലാലിന്റ മൃതദേഹം പൂവാലോറ കുന്നു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവത്തുംചാല്‍ സ്വദേശി റിജിൻലാല്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടതിന് ശേഷം ഇന്ന് ഉച്ചക്ക് 2 മണിയോട് കൂടി വീട്ടില്‍ എത്തിച്ച മൃതദേഹം പൊതു ദര്‍ശനതിന് വെച്ച ശേഷമാണ് സംസ്‌ക്കരിച്ചത്. അപകടത്തില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ റിജിൻലാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മെയ് 15-ന് രാത്രി ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. റിജിൻലാലും ആറുമാസം ഗര്‍ഭിണിയുമായ ഭാര്യ സോനയും സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിനാണ് ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ വെച്ച് തീപിടിച്ചത്. കാറിന്റെ പിന്‍സീറ്റിലിരിക്കുകയായിരുന്ന സോന സംഭവസ്ഥലത്തുതന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. സോനയുടെ മൃതദേഹം പാലേരിയിലെ വീട്ടുവളപ്പില്‍ ആണ് സംസ്‌ക്കരിച്ചത്.

പിതാവ് രാജന്‍. മാതാവ് സരോജിനി. സഹോദരങ്ങള്‍ രാംജിത്ത് (ആര്‍മി), ശരണ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361444/the-body-of-rajin-lal-who-died-in-a-car-fire-accident-was-cremated)