---
title: "തോല്‍പ്പെട്ടിയില്‍ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Kuttiyadi native dies tragically in a car accident in Tholpetty"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361466/kuttiyadi-native-dies-tragically-in-a-car-accident-in-tholpetty"
published_at: "2026-05-24T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12edcd0a1c4_ooooooooooooo.JPG"
keywords: []
---

# തോല്‍പ്പെട്ടിയില്‍ വാഹനാപകടത്തില്‍ കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** **മാനന്തവാടി: **വയനാട് തോല്‍പ്പെട്ടിയില്‍ താര്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു. കുറ്റ്യാടിക്കടുത്ത് മൊകേരി സ്വദേശി മിഥുലാപുരിയില്‍ കെ.എസ് വിനോദ് ആണ് മരിച്ചത്.

## Article Content

**മാനന്തവാടി: **വയനാട് തോല്‍പ്പെട്ടിയില്‍ താര്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു. കുറ്റ്യാടിക്കടുത്ത് മൊകേരി സ്വദേശി മിഥുലാപുരിയില്‍ കെ.എസ് വിനോദ് ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.15-ഓടെ തോല്‍പ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം. കുട്ട ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദന്റെ ബൈക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ താര്‍ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ വിനോദനെ മാനന്തവാടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361466/kuttiyadi-native-dies-tragically-in-a-car-accident-in-tholpetty)