---
title: "ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു"
english_title: "Young man dies after bike falls into ravine"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361474/young-man-dies-after-bike-falls-into-ravine"
published_at: "2026-05-24T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a130c7cc6c6d_hyut.JPG"
keywords: []
---

# ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കൂട്ടാലിട കോളനി മുക്കില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട സ്വദേശി സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ ഭാഗമായതിനാല്‍ രാത്രിയില്‍ അപകടം നടന്ന വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

## Article Content

**നടുവണ്ണൂര്‍: **കൂട്ടാലിട കോളനി മുക്കില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട സ്വദേശി സിദ്ധാര്‍ഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ ഭാഗമായതിനാല്‍ രാത്രിയില്‍ അപകടം നടന്ന വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

ഇന്ന് ഉച്ചയോടെ സമീപത്തെ വീട്ടുകാരാണ് റോഡരികിലെ താഴ്ചയില്‍ ബൈക്ക് മറിഞ്ഞു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തുതന്നെ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361474/young-man-dies-after-bike-falls-into-ravine)