---
title: "സൗജന്യമെഡിക്കല്‍ ക്യാമ്പും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും "
english_title: "Free medical camp and felicitation of top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361569/free-medical-camp-and-felicitation-of-top-achievers"
published_at: "2026-05-25T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13f29f2a936_juu.JPG"
keywords: []
---

# സൗജന്യമെഡിക്കല്‍ ക്യാമ്പും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും 

> **Lead Summary:** **അരികുളം :** കാളിയത്ത് മുക്ക് ഒപ്പം റസിഡന്‍സ് അസോസിയേഷന്‍ തണല്‍ വടകരയുടെ സഹകരണത്തോടെ വൃക്ക രോഗനിര്‍ണയ ക്യാമ്പും, എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദനവും സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 15-ാം വാര്‍ഡ് അംഗം സജിത എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**അരികുളം :** കാളിയത്ത് മുക്ക് ഒപ്പം റസിഡന്‍സ് അസോസിയേഷന്‍ തണല്‍ വടകരയുടെ സഹകരണത്തോടെ വൃക്ക രോഗനിര്‍ണയ ക്യാമ്പും, എസ്എസ്എല്‍സി ഉന്നത വിജയികളെ അനുമോദനവും സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 15-ാം വാര്‍ഡ് അംഗം സജിത എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയികളായ പാര്‍വ്വണ, റിയ നിലീന, ശിവന്യ, നൈഹാരിക, ദിയ എന്നീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ആനപൊയില്‍ ഗംഗാധരന്‍, പി.കെ രാജേഷ്, ശ്രീകുമാര്‍ കൂനട്ടാട്ട്, മനോജ് അരയണ്ണൂര്‍, ഉമ്മര്‍കുട്ടി കീഴട്ടാട്ട്, അമ്മത് എടച്ചേരി, ലത്തീഫ് തണല്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് അരയണ്ണൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361569/free-medical-camp-and-felicitation-of-top-achievers)