---
title: "വെള്ളിയോടന്‍ കണ്ടി മിത്ര വുമണ്‍സ് ക്ലബ് ഉദ്ഘാടനം ചെയ്തു"
english_title: "Kandi Mitra Women's Club inaugurated on velliyodan kandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361658/kandi-mitra-womens-club-inaugurated-on-velliyodan-kandi"
published_at: "2026-05-25T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1416283640f_gty.JPG"
keywords: []
---

# വെള്ളിയോടന്‍ കണ്ടി മിത്ര വുമണ്‍സ് ക്ലബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര**: മിത്ര വുമണ്‍സ് ക്ലബ് വെള്ളിയോടന്‍ കണ്ടി ഒരുക്കുന്ന നാട്ടരങ്ങ് 2k26 ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരന്‍ മിഥുന്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.കെ സുനിജ അധ്യക്ഷത വഹിച്ചു. മിത്ര പ്രസിഡന്റ് അനഘ സുരേന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തി. രഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജി സജീവന്‍, സൈക്കോളജി കണ്‍സള്‍ട്ടന്റ് ആലിയ റഹ്‌മാന്‍ എന്നിവര്‍ ക്ലാസ് എടുത്തു.

## Article Content

**പേരാമ്പ്ര**: മിത്ര വുമണ്‍സ് ക്ലബ് വെള്ളിയോടന്‍ കണ്ടി ഒരുക്കുന്ന നാട്ടരങ്ങ് 2k26 ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരന്‍ മിഥുന്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.കെ സുനിജ അധ്യക്ഷത വഹിച്ചു. മിത്ര പ്രസിഡന്റ് അനഘ സുരേന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തി. രഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജി സജീവന്‍, സൈക്കോളജി കണ്‍സള്‍ട്ടന്റ് ആലിയ റഹ്‌മാന്‍ എന്നിവര്‍ ക്ലാസ് എടുത്തു.

പേരാമ്പ്ര പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വി.കെ നാസിദ, വാര്‍ഡ് അംഗം വി.കെ സജീന, ശശികുമാര്‍ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. വി.കെ. ഷൈനി സ്വാഗതവും മിത്ര സെക്രട്ടറി ആരതി സ്വരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361658/kandi-mitra-womens-club-inaugurated-on-velliyodan-kandi)