---
title: "സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം; നാട്ടുകാര്‍ക്ക് ശല്യമാകുന്നതായി പരാതി"
english_title: "Anti-social elements' rampage; locals complain of being disturbed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361690/anti-social-elements-rampage-locals-complain-of-being-disturbed"
published_at: "2026-05-25T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14294ddbe77_kio.JPG"
keywords: []
---

# സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം; നാട്ടുകാര്‍ക്ക് ശല്യമാകുന്നതായി പരാതി

> **Lead Summary:** **പേരാമ്പ്ര:** ചേനോളി കനാല്‍ റോഡില്‍ ഉപേക്ഷിച്ച ബസിനെ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടവും, മാലിന്യ നിക്ഷേപവും നാട്ടുകാര്‍ക്ക് ശല്യമാകുന്നതായ് പരാതി. ചേനോളി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിന് സമീപമായി കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ അരികില്‍ വളരെ കാലമായി നിര്‍ത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസിനെ കേന്ദ്രീകരിച്ചാണ് പല വിധത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.

## Article Content

**പേരാമ്പ്ര:** ചേനോളി കനാല്‍ റോഡില്‍ ഉപേക്ഷിച്ച ബസിനെ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടവും, മാലിന്യ നിക്ഷേപവും നാട്ടുകാര്‍ക്ക് ശല്യമാകുന്നതായ് പരാതി. ചേനോളി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിന് സമീപമായി കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ അരികില്‍ വളരെ കാലമായി നിര്‍ത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസിനെ കേന്ദ്രീകരിച്ചാണ് പല വിധത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.

വീടുകളില്‍ നിന്നുള്ള മാലിന്യം ഇവിടെ തള്ളുന്നതും പതിവാകുന്നു. കൂടാതെ രാത്രിയായാല്‍ പലയിടങ്ങളില്‍ നിന്നും ആളുകള്‍ എത്തി മധ്യപാനവും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361690/anti-social-elements-rampage-locals-complain-of-being-disturbed)