---
title: "കെപിഎസ് ടിഎ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഹൃദയാദരം' ശ്രദ്ധേയമായി"
english_title: "'Hrudayadaram' organized by KPSTA Vadakara Education District Committee was remarkable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361738/hrudayadaram-organized-by-kpsta-vadakara-education-district-committee-was-remarkable"
published_at: "2026-05-25T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a145fd1f3876_hyy.JPG"
keywords: []
---

# കെപിഎസ് ടിഎ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഹൃദയാദരം' ശ്രദ്ധേയമായി

> **Lead Summary:** **പേരാമ്പ്ര: **കെപിഎസ് ടിഎ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപക നേതാക്കള്‍ക്ക് യാത്രയയപ്പും, സംസ്ഥാന നേതാക്കള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി. സബിന അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **കെപിഎസ് ടിഎ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപക നേതാക്കള്‍ക്ക് യാത്രയയപ്പും, സംസ്ഥാന നേതാക്കള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി. സബിന അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞാത്ത്, റവന്യൂ ജില്ലാ പ്രസിഡന്റ് ടി.ടി. ബിനു, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, പാര്‍ത്ഥസാരഥി, ടി.വി. രാഹുല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361738/hrudayadaram-organized-by-kpsta-vadakara-education-district-committee-was-remarkable)