---
title: "മാധ്യമ പ്രവര്‍ത്തകക്ക് നേരെ ബസില്‍ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും; പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി"
english_title: "Attempted assault and abusive language towards journalist on bus; Complaint filed with Perambra police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361745/attempted-assault-and-abusive-language-towards-journalist-on-bus-complaint-filed-with-perambra-police"
published_at: "2026-05-25T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a146b03732b3_rtu.JPG"
keywords: []
---

# മാധ്യമ പ്രവര്‍ത്തകക്ക് നേരെ ബസില്‍ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും; പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി

> **Lead Summary:** **പേരാമ്പ്ര: **മെയ് 23 ന് രാത്രി 7:50 ന് കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന പ്രൈവറ്റ് ബസില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകക്ക് അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും ഉണ്ടായതായി മാധ്യമ പ്രവര്‍ത്തക കെ.എം അശ്വതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. കുറ്റ്യാടി നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എസി ഗ്രൂപ്പ് ബസില്‍ വെച്ചാണ് യാത്രക്കാരുടെ മുന്നില്‍ വെച്ച് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ തനിക്ക് നേരെ കയ്യേറ്റ ശ്രമവും കേട്ടാല്‍ അറക്കുന്ന രീതിയില്‍ അസഭ്യവും പറഞ്ഞതെന്ന് അശ്വതി പരാതിയില്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര: **മെയ് 23 ന് രാത്രി 7:50 ന് കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന പ്രൈവറ്റ് ബസില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകക്ക് അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവും ഉണ്ടായതായി മാധ്യമ പ്രവര്‍ത്തക കെ.എം അശ്വതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. കുറ്റ്യാടി നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എസി ഗ്രൂപ്പ് ബസില്‍ വെച്ചാണ് യാത്രക്കാരുടെ മുന്നില്‍ വെച്ച് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ തനിക്ക് നേരെ കയ്യേറ്റ ശ്രമവും കേട്ടാല്‍ അറക്കുന്ന രീതിയില്‍ അസഭ്യവും പറഞ്ഞതെന്ന് അശ്വതി പരാതിയില്‍ പറഞ്ഞു.

സ്ത്രീകള്‍ ഇരിക്കുന്ന സീറ്റിന്റെ അടുത്ത് വന്നു ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസ്സാര്‍ ബസ്സിലെ കണ്ടക്ടര്‍മാരായ ആഷിക്ക്, ഋഷികേശ് നടുവണ്ണൂര്‍ എന്നിവരാണ് അസഭ്യം പറഞ്ഞതിന് ശേഷം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് അശ്വതി പരാതിയില്‍ പറയുന്നു.

ഒരു വര്‍ഷം മുന്നേ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് നടുറോഡില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍മാര്‍ പരസ്പരം മാറി ഇരുന്നത് മാധ്യമ പ്രവര്‍ത്തകയായ താന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും പിന്നീട് ഫോണ്‍ ബലമായി വാങ്ങി വീഡിയോ മായ്പ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ തന്നെ ബസില്‍ കയറ്റാതിരിക്കുകയും ചെയ്തിരുന്നുവെന്ന് അശ്വതി പരാതിയില്‍ പറഞ്ഞു. കുറെ നാളുകള്‍ക്ക് ശേഷമാണ് ഇവര്‍ തന്നെ കാണാന്‍ ഇടയായത്. ആ സംഭവത്തിന്റെ പേരില്‍ ആണ് തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയും വെല്ലുവിളിക്കുകയും പറ്റുകയാണേല്‍ ഇത് കൂടെ എടുത്തു ലൈവ് ഇട്ടോളാനും പറഞ്ഞത്.

എന്നാല്‍ സംഭവം നടന്ന ദിവസം തന്നെ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടും രണ്ട് ദിവസം ആയിട്ടും ഒരു നടപടിയും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നു മാധ്യമ പ്രവര്‍ത്തക ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361745/attempted-assault-and-abusive-language-towards-journalist-on-bus-complaint-filed-with-perambra-police)