---
title: "വര്‍ണക്കൂടാരം ക്യാമ്പും അനുമോദന സദസ്സും"
english_title: "Varnakudaram Camp and Appreciation Audience at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361839/varnakudaram-camp-and-appreciation-audience-at-cheruvannur"
published_at: "2026-05-26T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a153811bbdf6_frt.jpg"
keywords: []
---

# വര്‍ണക്കൂടാരം ക്യാമ്പും അനുമോദന സദസ്സും

> **Lead Summary:** **ചെറുവണ്ണൂര്‍ : **എന്‍എന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണ്ണ കൂടാരം ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം കെ രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും അനുമോദിച്ചു.

## Article Content

**ചെറുവണ്ണൂര്‍ : **എന്‍എന്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണ്ണ കൂടാരം ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം കെ രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും അനുമോദിച്ചു.

അഭിനയ കളരി, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, നാടന്‍ പാട്ട് ശില്പശാല, ആസ്വാദനക്കുറിപ്പ് എന്നിവ വിവിധ സെഷനുകളിലായി നടന്നു. റിട്ട: പ്രിന്‍സിപ്പാള്‍ കെ ഹരിദാസന്‍ ഉപഹാര സമര്‍പ്പണം നടത്തി. നിജീഷ് മണിയൂര്‍, ചൂട്ടു മോഹനന്‍, നിമേഷ് ചെറുവമ്പാത്ത്, ആര്‍.എം ശശി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നല്‍കി. പി.എം രാജീവന്‍, എന്‍.കെ പ്രേമന്‍, പി.സി നിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361839/varnakudaram-camp-and-appreciation-audience-at-cheruvannur)