---
title: "പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു"
english_title: "Plus Two exam results announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361931/plus-two-exam-results-announced"
published_at: "2026-05-26T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15748e57b7f_try.JPG"
keywords: []
---

# പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ പ്ലസ് ടു (ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97% ആണ് വിജയശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.16% നേരിയ വര്‍ധനവുണ്ട്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ പ്ലസ് ടു (ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി) പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97% ആണ് വിജയശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.16% നേരിയ വര്‍ധനവുണ്ട്.

സെക്രട്ടറിയേറ്റിലെ പി.ആര്‍.ഡി ചേംബറില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. മൊത്തം 4.25 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാണ്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 3,72,423 വിദ്യാര്‍ത്ഥികളില്‍ 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്തെ 1,990 സ്‌കൂളുകളിലായിട്ടാണ് പരീക്ഷകള്‍ നടന്നത്.

വിജയശതമാനം (ആണ്‍കുട്ടികള്‍) 68.41% വിജയശതമാനം (പെണ്‍കുട്ടികള്‍) 86.89% ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് വിജയത്തില്‍ മുന്നില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361931/plus-two-exam-results-announced)