---
title: "പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍  വെടിയേറ്റ് മരിച്ച നിലയില്‍"
english_title: "Student found shot dead in bedroom in Pantheerankavu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/361992/student-found-shot-dead-in-bedroom-in-pantheerankavu"
published_at: "2026-05-27T00:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15ec3a2b4a1_mnm.jpg"
keywords: []
---

# പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍  വെടിയേറ്റ് മരിച്ച നിലയില്‍

> **Lead Summary:** **കോഴിക്കോട്: **പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

കാര്‍ത്തിക്കിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/361992/student-found-shot-dead-in-bedroom-in-pantheerankavu)