---
title: "കുട്ടികളുടെ ചിത്രപ്രദര്‍ശനം 'എന്റെ ഗ്രാമം' കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി"
english_title: "Children's art exhibition 'Ente Gramam' begins at Kozhikode Art Gallery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362061/childrens-art-exhibition-ente-gramam-begins-at-kozhikode-art-gallery"
published_at: "2026-05-27T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1686114e9d6_2_0000_ATTACH__copy.JPG"
keywords: []
---

# കുട്ടികളുടെ ചിത്രപ്രദര്‍ശനം 'എന്റെ ഗ്രാമം' കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രപ്രദര്‍ശനത്തിന് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. എന്റെ ഗ്രാമം എന്ന പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി പി. കെ. ഗോപി നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രപ്രദര്‍ശനത്തിന് കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി. എന്റെ ഗ്രാമം എന്ന പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവി പി. കെ. ഗോപി നിര്‍വഹിച്ചു.

അക്കാദമി ഡയറക്ടര്‍ രാജന്‍ കുട്ടമ്പത്ത് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സര്‍ഗ്ഗാത്മകതയെയും ഗ്രാമീണ ഭംഗിയെയും അടയാളപ്പെടുത്തുന്നതാണ് പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍.

കരുണാകരന്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രമുഖ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മദനന്‍, ഉണ്ണി പാബ്ലോ, അനിരുദ്ധ് തുടങ്ങിയവര്‍ സംസാരിച്ചു. ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രദര്‍ശനം മെയ് 27 വരെ തുടരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362061/childrens-art-exhibition-ente-gramam-begins-at-kozhikode-art-gallery)