---
title: "സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും ഉപഹാര സമര്‍പ്പണവും നടത്തി"
english_title: "Farewell and gift presentation ceremony held for those retiring from service"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362149/farewell-and-gift-presentation-ceremony-held-for-those-retiring-from-service"
published_at: "2026-05-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c6b2dde2b_2_0000_ATTACH__copy.JPG"
keywords: []
---

# സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും ഉപഹാര സമര്‍പ്പണവും നടത്തി

> **Lead Summary:** **പേരാമ്പ്ര: **അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. 

## Article Content

**പേരാമ്പ്ര: **അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. 

29 വര്‍ഷത്തെ സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം. പ്രദീപന്‍, എം. ഹരീഷ് എന്നിവര്‍ക്കാണ് ഫയര്‍ & റെസ്‌ക്യൂ പേരാമ്പ്രയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.

പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം രാധ ഉദ്ഘാടനം നിര്‍വഹിച്ചു. പേരാമ്പ്ര സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് കോഴിക്കോട് റീജിയാണല്‍ ഫയര്‍ ഓഫീസര്‍ ടി. രജീഷ് ഉപഹാര സമര്‍പ്പണം നടത്തി. 

വിവിധ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാരായ സുജിത്, അരുണ്‍ഭാസ്‌കര്‍, കെഎഫ്എസ്എ. സംസ്ഥാന പ്രസിഡന്റ് ഷജില്‍ കുമാര്‍, കെഎഫ്എസ്ഡിഎസ്.എ. സെക്രട്ടറി കെ.കെ ഗിരീഷ് കുമാര്‍, ഹോം ഗാര്‍ഡ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് നാരായണന്‍, പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ എസ്എഫ്ആര്‍ഒ. കെ.ടി.റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

എം.പ്രദീപന്‍ എം.ഹരീഷ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. റെക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി കെ.ബൈജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.എസ് ഹൃതിന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362149/farewell-and-gift-presentation-ceremony-held-for-those-retiring-from-service)