---
title: "മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍"
english_title: "Son arrested for brutally beating mother while drunk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362204/son-arrested-for-brutally-beating-mother-while-drunk"
published_at: "2026-05-27T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a171ec768cb7_uyuy.jpg"
keywords: []
---

# മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയില്‍ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലവിളി നടത്തുകയും ചെയ്ത സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലകുളങ്ങര സ്വദേശി അനോഷ് ആണ് പൊലീസിന്റെ പിടിയിലായത്. മര്‍ദ്ദനമേറ്റ അമ്മ കമലയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയില്‍ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലവിളി നടത്തുകയും ചെയ്ത സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലകുളങ്ങര സ്വദേശി അനോഷ് ആണ് പൊലീസിന്റെ പിടിയിലായത്. മര്‍ദ്ദനമേറ്റ അമ്മ കമലയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെ അമ്പലകുളങ്ങരയിലുള്ള ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ലഹരിക്കടിമയായ അനോഷ് വീട്ടിലെത്തി അമ്മയുമായി വഴക്കിടുകയും തുടര്‍ന്ന് ഇവരെ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വീട്ടിലിരുന്ന കസേരയെടുത്ത് കമലയുടെ തലയ്ക്കും കാലിനും അനോഷ് അടിച്ചതായാണ് പരാതി. ആക്രമണത്തില്‍ കമലയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മര്‍ദ്ദനത്തിന് പിന്നാലെ അമ്മയെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കമല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362204/son-arrested-for-brutally-beating-mother-while-drunk)