---
title: " ഇഡി പരിശോധന; പേരാമ്പ്രയില്‍ സിപിഐ (എം) പ്രതിഷേധം"
english_title: "ED inspection; CPI(M) protests in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362280/ed-inspection-cpim-protests-in-perambra"
published_at: "2026-05-28T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17dc76f03bd_koi.jpg"
keywords: []
---

#  ഇഡി പരിശോധന; പേരാമ്പ്രയില്‍ സിപിഐ (എം) പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര:** രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കി മോദി സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്നാരോപിച്ച് പേരാമ്പ്രയില്‍ സിപിഐ(എം) നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് തുടര്‍ ഭരണം നഷ്ടപ്പെടുകയും പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുകയും ചെയ്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ വീട്ടിലും മറ്റ് കേന്ദ്രങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് തികഞ്ഞ രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

## Article Content

**പേരാമ്പ്ര:** രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കി മോദി സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്നാരോപിച്ച് പേരാമ്പ്രയില്‍ സിപിഐ(എം) നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് തുടര്‍ ഭരണം നഷ്ടപ്പെടുകയും പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുകയും ചെയ്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ വീട്ടിലും മറ്റ് കേന്ദ്രങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് തികഞ്ഞ രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ഭരണമില്ലാത്ത പശ്ചാത്തലത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കേന്ദ്ര ഏജന്‍സികളെ വിട്ട് നിരന്തരം വേട്ടയാടാനും ഭയപ്പെടുത്താനും സാധിക്കുമെന്നത് കേന്ദ്ര സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് നേതാക്കള്‍ പ്രസ്താവിച്ചു. പേരാമ്പ്ര ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അണിനിരന്നു.

തുടര്‍ന്ന് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പൊതുയോഗം സംഘടിപ്പിച്ചത്. പൊതുയോഗത്തില്‍ കെ. കുഞ്ഞമ്മദ്, വി.കെ. പ്രമോദ്, എ.കെ. ബാലന്‍, ഡോ. കെ.കെ. ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.പി കുഞ്ഞനന്തന്‍, സി.കെ രൂപേഷ്, ലോക്കല്‍ സെക്രട്ടറികളായ സി.കെ അശോകന്‍, കെ.പി രവീന്ദ്രന്‍, കെ.എം ബാലകൃഷ്ണന്‍, ക്ലാരിയില്‍ സുരേഷ്, വി.എം മനോജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362280/ed-inspection-cpim-protests-in-perambra)