---
title: "പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും എംഎല്‍എ മാര്‍ക്ക് സ്വീകരണവും "
english_title: "Pravasi League Membership Campaign Inauguration and MLA Mark Reception"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362344/pravasi-league-membership-campaign-inauguration-and-mla-mark-reception"
published_at: "2026-05-28T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18108629153_ytttttttttttt.jpg"
keywords: []
---

# പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും എംഎല്‍എ മാര്‍ക്ക് സ്വീകരണവും 

> **Lead Summary:** **കോഴിക്കോട്: **പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി കോഴിക്കോട് ടവറില്‍ വെച്ച് പ്രവാസി ലീഗ് ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും ജില്ലയിലെ മുസ്ലിം ലീഗ് എംഎല്‍എമാര്‍ക്ക് സ്വീകരണവും നല്‍കി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ സാഹിബ് മെമ്പര്‍ഷിപ്പ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂരിനും ജനറല്‍ സെക്രട്ടറി പി.കെ മജീദ് ഹാജിക്കും നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കോഴിക്കോട്: **പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി കോഴിക്കോട് ടവറില്‍ വെച്ച് പ്രവാസി ലീഗ് ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനവും ജില്ലയിലെ മുസ്ലിം ലീഗ് എംഎല്‍എമാര്‍ക്ക് സ്വീകരണവും നല്‍കി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ സാഹിബ് മെമ്പര്‍ഷിപ്പ് ജില്ലാ പ്രസിഡന്റ് അഹമ്മദ് കുറ്റിക്കാട്ടൂരിനും ജനറല്‍ സെക്രട്ടറി പി.കെ മജീദ് ഹാജിക്കും നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയില്‍ നിന്നും വിജയിച്ച എംഎല്‍എമാര്‍ക്കുള്ള സ്വീകരണം എം.എ റസാഖ് മാസ്റ്ററെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജിയും പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹലിയയെ പി.കെ മജീദ് ഹാജിയും ആദരിച്ചു. ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ പി.എം.എ ജലീല്‍ പദ്ധതി വിശദീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പ്രവാസി ലീഗ് നിരീക്ഷകനുമായ എം കുഞ്ഞായികുട്ടി, ജില്ലാ ഭാരവാഹികളായ ഹുസൈന്‍ കമ്മന, കെ.വി ശരീഫ് മഞ്ചയില്‍, മൂസ്സഹാജി ചേറമ്പറ്റ, മമ്മു കൊയപ്പത്തൊടി, മുഹമ്മദലി ഹാജി, കാസിം പള്ളിത്താഴ, കെ.ടി റഷീദ്, കെ മഠത്തില്‍ റഷീദ് വെളിമണ്ണ, ബി.എച്ച് കുഞ്ഞമ്മദ് ഹാജി, എ.എം നജീബുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എം.കെ യൂസുഫ് ഹാജി, ടി.കെ അബ്ദുല്ലകോയ, ഉമ്മര്‍ കുനിയില്‍, ടി.കെ റഫീഖ്, പോക്കര്‍ ഹാജി കപ്ലി കണ്ടി, കെ.കെ സൂപ്പി, മൊയ്തു പുറമണ്ണില്‍, അബ്ദുല്‍ റഷീദ് ബേപ്പൂര്‍, റസാഖ് മൂടാടി, സി മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362344/pravasi-league-membership-campaign-inauguration-and-mla-mark-reception)