---
title: "ചെറുവണ്ണൂര്‍ എടക്കയില്‍ കെ.വി. കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "K.V. Kunhiraman passed away in Cheruvannur Edakayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362355/kv-kunhiraman-passed-away-in-cheruvannur-edakayil"
published_at: "2026-05-28T16:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a181b0d582ad_juy.jpg"
keywords: []
---

# ചെറുവണ്ണൂര്‍ എടക്കയില്‍ കെ.വി. കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** എടക്കയില്‍ കെ.വി. കുഞ്ഞിരാമന്‍ അന്തരിച്ചു. ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കൗണ്‍സിലറും പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയുമായിരുന്നു. പഴയ കുറുമ്പ്രനാട് താലൂക്കില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായി നിന്ന് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എടക്കയില്‍, മാണിക്കോത്ത് തെരുവിലെ നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിച്ച്, സോഷ്യലിസ്റ്റ് ജനതാ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തിയ തൊഴിലാളി നേതാവായിരുന്നു.

## Article Content

**ചെറുവണ്ണൂര്‍:** എടക്കയില്‍ കെ.വി. കുഞ്ഞിരാമന്‍ അന്തരിച്ചു. ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കൗണ്‍സിലറും പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയുമായിരുന്നു. പഴയ കുറുമ്പ്രനാട് താലൂക്കില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരനായി നിന്ന് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എടക്കയില്‍, മാണിക്കോത്ത് തെരുവിലെ നെയ്ത്ത് തൊഴിലാളികളെ സംഘടിപ്പിച്ച്, സോഷ്യലിസ്റ്റ് ജനതാ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തിയ തൊഴിലാളി നേതാവായിരുന്നു.

നല്ല നാടക നടനും, പ്രഗല്‍ഭനായ വാദ്യം കലാകാരനുമായ അദ്ദേഹം. അടുത്ത കാലംവരെ കല്യാണ വീടുകളിലും, ചടങ്ങുകളിലും ഭക്ഷണം പാചകം ചെയ്ത് പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഹൃദ്യമായ ഭക്ഷണം വിളമ്പിയ പാചക വിദദ്ധനുമായിരുന്നു. മാണിക്കോത്ത് വീവേര്‍ഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം ചെറുവണ്ണൂര്‍ വേള്‍ഗ തിയ്യടറ്റേഴ്സിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത നാടക കലാകാരന്‍ കൂടിയായിരുന്നു. കുറച്ചു നാളായി വര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവി, മക്കള്‍ കെ സദാനന്ദന്‍ (അമൃത ഹോസ്പിറ്റല്‍ എറണാകുളം), കെ ഗീത (ബാലുശ്ശേരി). മരുമക്കള്‍ കെ പ്രീന (മയ്യന്നൂര്‍), ശ്രീനിവാസന്‍ ബാലുശ്ശേരി). സഹോദരങ്ങള്‍ പരേതരായ കൊന്നക്കല്‍ കണാരന്‍, ദേവകി കപ്പൂമ്മല്‍ (കൂത്താളി), കല്യാണി (മയ്യന്നൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362355/kv-kunhiraman-passed-away-in-cheruvannur-edakayil)