---
title: "ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for Food Production Diploma Course"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362454/applications-invited-for-food-production-diploma-course"
published_at: "2026-05-29T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1926915f3dc_huy.JPG"
keywords: []
---

# ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട് :** ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ആരംഭിക്കുന്ന ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷം കോളെജില്‍ പഠനവും ആറു മാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവുമായിരിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്.

## Article Content

**കോഴിക്കോട് :** ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ആരംഭിക്കുന്ന ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷം കോളെജില്‍ പഠനവും ആറു മാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവുമായിരിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു യോഗ്യരായ പിന്നോക്ക വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ജൂണ്‍ 22 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2385861, 9037098455.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362454/applications-invited-for-food-production-diploma-course)