---
title: "കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി "
english_title: "Murder suspect found dead at atholi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362497/murder-suspect-found-dead-at-atholi"
published_at: "2026-05-29T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1948554d775_frtt.JPG"
keywords: []
---

# കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി 

> **Lead Summary:** അത്തോളി: അത്തോളിയില്‍ കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി സ്വദേശി അഖില്‍ ആണ് മരിച്ചത്. പെണ്‍ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

അത്തോളി: അത്തോളിയില്‍ കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി സ്വദേശി അഖില്‍ ആണ് മരിച്ചത്. പെണ്‍ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അഖില്‍. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഖില്‍ പ്രതിയായ കേസില്‍ വിചാരണ നടന്നുവരികയാണ്. അതിനിടയിലാണ് യുവാവ് ജീവനൊടുക്കിയത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ട നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362497/murder-suspect-found-dead-at-atholi)