---
title: "കിണറില്‍ വീണ ആളെ രക്ഷിച്ചു"
english_title: "A man who fell into a well was saved."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362498/a-man-who-fell-into-a-well-was-saved"
published_at: "2026-05-29T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a194a9cd3177_Untitled-1_copy.JPG"
keywords: []
---

# കിണറില്‍ വീണ ആളെ രക്ഷിച്ചു

> **Lead Summary:** **പേരാമ്പ്ര: **മേപ്പയൂര്‍ പാവട്ടുകണ്ടി മുക്കില്‍ അബദ്ധത്തില്‍ കിണറില്‍ വീണ ആളെ അഗ്‌നിഷക്ഷ സേന രക്ഷിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര: **മേപ്പയൂര്‍ പാവട്ടുകണ്ടി മുക്കില്‍ അബദ്ധത്തില്‍ കിണറില്‍ വീണ ആളെ അഗ്‌നിഷക്ഷ സേന രക്ഷിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

പാവട്ടു കണ്ടി മുക്കിലെ ലെസ്റ്റര്‍ കാര്‍വാഷ് സ്ഥാപനത്തിന്റെ പിന്‍വശത്തുള്ള കിണറിലാണ് പുതുവട്ടത്ത് നൗഷാദ് അബദ്ധത്തില്‍ വീണത്.

പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി കെ ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ നിഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ അരുണ്‍ പ്രസാദ് കിണറില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റില്‍ കിണറില്‍ അകപ്പെട്ട ആളെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

അഗ്‌നിരക്ഷ നിലയത്തിലെ ഉദ്യോഗസ്ഥരായ ടി. ബബീഷ്, ആര്‍. ജിനേഷ്, അഭിലജ്പത് ലാല്‍,  പി.എം വിജേഷ്,  കെ.കെ ഗിരീഷ്,  പി.സജിത്ത്, ഹോം ഗാര്‍ഡ് മാരായ കെ.പി ബാലകൃഷ്ണന്‍, പി.സി അനീഷ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362498/a-man-who-fell-into-a-well-was-saved)