---
title: "തയ്യുള്ളതില്‍ ടി. കണാരന്‍ അനുസ്മരണം"
english_title: "T. Kanaran memorial in Thayyulla at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362514/t-kanaran-memorial-in-thayyulla-at-perambra"
published_at: "2026-05-29T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1952184f66b_knr.JPG"
keywords: []
---

# തയ്യുള്ളതില്‍ ടി. കണാരന്‍ അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് മണ്ഡലം കോണ്‍ഗ്രസിന്റെ ദീര്‍ഘകാല വൈസ് പ്രസിഡന്റും ആക്റ്റിങ്ങ് പ്രസിഡന്റും ഡികെടിഎഫ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റുമായിരുന്ന തയ്യുള്ളതില്‍ കണാരന്‍ മാസ്റ്ററുടെ 2-ാം ചരമവാര്‍ഷിക ദിനം നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് മണ്ഡലം കോണ്‍ഗ്രസിന്റെ ദീര്‍ഘകാല വൈസ് പ്രസിഡന്റും ആക്റ്റിങ്ങ് പ്രസിഡന്റും ഡികെടിഎഫ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റുമായിരുന്ന തയ്യുള്ളതില്‍ കണാരന്‍ മാസ്റ്ററുടെ 2-ാം ചരമവാര്‍ഷിക ദിനം നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു.

അനുസ്മരണ യോഗം കെഎസ്എസ് പിഎ സംസ്ഥാന ഭാരവാഹി കെ.സി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍ അധ്യക്ഷത വഹിച്ചു. പി.എം പ്രകാശന്‍, ഇ.കെ ബാലന്‍, എം.കെ ദിനേശന്‍, പി. മുനീര്‍, പൂതേരി ദാമോദരന്‍ നായര്‍, ജവാന്‍ അബ്ദുള്ള, ടി.പി ഷാജുദ്ദീന്‍, ടി.കെ അബ്ദുള്ള, വി. ശിവദാസന്‍, പി. ചന്ദ്രിക തുടങ്ങിയവര്‍ സംസാരിച്ചു. റഷീദ് ചെക്യേലത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് രാമചന്ദ്രന്‍ ആയാടത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362514/t-kanaran-memorial-in-thayyulla-at-perambra)