---
title: "മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്"
english_title: "Media acadamy entrance exam will conduct on june first"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362724/media-acadamy-entrance-exam-will-conduct-on-june-first"
published_at: "2026-05-30T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aa32f9f6de_ACADEMY.jpg"
keywords: []
---

# മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

> **Lead Summary:** **കോഴിക്കോട് **: കേരള മീഡിയ അക്കാദമിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.

## Article Content

**കോഴിക്കോട് **: കേരള മീഡിയ അക്കാദമിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി നടക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.

ടെലിവിഷന്‍ ജേര്‍ണലിസം, ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ് എന്നിവ ഉള്‍പ്പെടുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിന്റെ 2026-27 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയാണ് അന്ന് നടക്കുന്നത്.

ഓണ്‍ലൈന്‍ എക്‌സാം പോര്‍ട്ടല്‍ ലിങ്കും, മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ അക്കാദമി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0484-2422275, ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 7356610110, 9207199777, 8848641615, 7012857600

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362724/media-acadamy-entrance-exam-will-conduct-on-june-first)