---
title: "കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി"
english_title: "The reading program organized by the Kannipoyil Janakiya Library was a memorable event"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362818/the-reading-program-organized-by-the-kannipoyil-janakiya-library-was-a-memorable-event"
published_at: "2026-05-30T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1afc89db0e6_tyyyyy.jpg"
keywords: []
---

# കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

> **Lead Summary:** **പേരാമ്പ്ര: **കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശാനുസരണം നടത്തുന്ന വായനക്കളരിക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര: **കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശാനുസരണം നടത്തുന്ന വായനക്കളരിക്ക് തുടക്കമായി.

സംഗീതം, ചിത്രകല, ചലച്ചിത്രം, ഫോട്ടോഗ്രാഫി, അഭിനയം, നൃത്തം, അഭിമുഖം തുടങ്ങി വൈവിധ്യമാര്‍ന്ന ശില്പശാലകള്‍ ചേര്‍ത്തുള്ള പരിപാടിയായ സര്‍ഗ്ഗധാര'26 പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ മോഹനന്‍ ചേനോളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി കരുണാകരന്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം ബാബു കൊമ്മിണിയോട്ട് മുഖ്യഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ശ്രുതിലയം സംഗീത കളരിക്ക് ദേവദാസ് പേരാമ്പ്ര നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സെല്ലുലോയ്ഡ് - ചലചിത്രക്കളരിക്ക് ഛായാഗ്രഹകന്‍ യു.കെ. ഷിജു നേതൃത്വം നല്‍കി. വര്‍ണ്ണക്കൂട് ചിത്രക്കളരി കെ.സി രാജീവന്‍ നേതൃത്വം നല്‍കി. ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീന, ടി സിസിലി എന്നിവര്‍ സംസാരിച്ചു. ലൈബ്രറി ജോയിന്റ് കെ.കെ സെക്രട്ടറി സുരേഷ് സ്വാഗതവും കെ.പി ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362818/the-reading-program-organized-by-the-kannipoyil-janakiya-library-was-a-memorable-event)